റീ റിലീസിലും ഓപണിംഗ് റെക്കോർഡ് ഇടുമോ വിജയ്? കേരളത്തിലും ഫാസ്റ്റ് ഫില്ലിംഗ്, തമിഴ്നാട്ടില്‍ നിന്ന് നേടിയ കളക്ഷൻ

By Web Team  |  First Published Apr 17, 2024, 2:57 PM IST

ഏപ്രില്‍ 20 ന് ആണ് റിലീസ്


തമിഴ് സിനിമയില്‍ ഇത് റീ റിലീസുകളുടെ കാലമാണ്. മലയാളത്തില്‍ തുടരെ ഹിറ്റുകള്‍ എത്തുമ്പോള്‍ തമിഴില്‍ സൂപ്പര്‍താര ചിത്രങ്ങളൊക്കെ വരാനിരിക്കുന്നതേയുള്ളൂ. ധനുഷും ശിവകാര്‍ത്തികേയനും അടക്കമുള്ള മുന്‍നിര താരങ്ങളുടെ ചിത്രങ്ങളും പ്രതീക്ഷിച്ചത്ര വിജയം നേടിയുമില്ല. എന്നാല്‍ റീ റിലീസില്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആവേശം തീര്‍ക്കുകയാണ് ഒരു ചിത്രം. വിജയ്‍യെ നായകനാക്കി ധരണി രചനയും സംവിധാനവും നിര്‍വ്വഹിച്ച റൊമാന്‍റിക് സ്പോര്‍ട്സ് ആക്ഷന്‍ ചിത്രം ഗില്ലിയാണ് വീണ്ടും തിയറ്ററുകളില്‍ എത്തുന്നത്.

തമിഴകത്ത് ഏറ്റവും വലിയ ആരാധകവൃന്ദമുള്ള വിജയ് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചതിന് ശേഷമെത്തുന്ന ആദ്യ ചിത്രമാണ് ഗില്ലി. അതിനാല്‍ത്തന്നെ വലിയ വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍. 20 വര്‍ഷത്തിന് ശേഷമെത്തുന്ന ചിത്രത്തിന്‍റെ റിലീസ് ഏപ്രില്‍ 20 ന് ആണ്. ഇനിയും രണ്ട് ദിവസം ശേഷിക്കെ തമിഴ്നാട്ടില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതിനകം വിറ്റത് 75,000 ല്‍ അധികം ടിക്കറ്റുകളാണ്. ഇതിലൂടെ നേടിയിരിക്കുന്ന കളക്ഷന്‍ 87 ലക്ഷവും! പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കാണ് ഇത്. ഒരു റീ റിലീസ് ചിത്രത്തെ സംബന്ധിച്ച് വലിയ ബുക്കിംഗ് ആണ് ഇത്.

Latest Videos

അതേസമയം കേരളത്തിലും ചിത്രത്തിന് ലിമിറ്റഡ് റിലീസ് ഉണ്ട്. തിരുവനന്തപുരത്തെ പ്രധാന തിയറ്റര്‍ ആയ ഏരീസ് പ്ലെക്സിലെ ഓഡി 1 ല്‍ രാവിലെ 8 ന് ചിത്രത്തിന് പ്രദര്‍ശനമുണ്ട്. ഈ ഷോ ഫാസ്റ്റ് ഫില്ലിംഗ് ആണ് നിലവില്‍. അതേസമയം ഗില്ലിയുടെ ഓപണിംഗ് ഡേ കളക്ഷന്‍ എത്ര വരുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ട്രേഡ് അനലിസ്റ്റുകള്‍. അതേസമയം വെങ്കട് പ്രഭുവിന്‍റെ ഗോട്ട് ആണ് വിജയ്‍യുടേതായി പുറത്തെത്താനിരിക്കുന്ന അടുത്ത ചിത്രം.

ALSO READ : നിലവില്‍ ബി​ഗ് ബോസില്‍ ആരെയാണ് ഇഷ്ടം? റോക്കിയുടെ ചോദ്യത്തിന് അനുവിന്‍റെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!