'ഗദാര്‍ രണ്ട്' കുതിക്കുന്നു, 300 കോടിയും കടന്നു

By Web Team  |  First Published Aug 19, 2023, 8:14 AM IST

സണ്ണി ഡിയോള്‍ നായകനായി എത്തിയ ചിത്രം വൻ ഹിറ്റ്.


പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമാണ് 'ഗദാര്‍ 2' സ്വന്തമാക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രം ചിത്രം 300 കോടിയില്‍ അധികം നേടിയിരിക്കുന്നു. മറ്റ് റിലീസുകള്‍ ബോളിവുഡില്‍ ഉണ്ടായിരുന്നെങ്കിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത് . സണ്ണി ഡിയോള്‍ നായകനായി എത്തിയ ചിത്രമാണ് 'ഗദാര്‍ 2'.

'ഗദ്ദാര്‍ രണ്ട്' ഇന്നലെ 17 കോടി കളക്ഷൻ നേടിയെന്ന് ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്യുന്നു. 'ഗദ്ദാര്‍' രണ്ട് കുതിപ്പ് തുടരുകയാണെങ്കില്‍ കളക്ഷനില്‍ റെക്കോര്‍ഡുകള്‍ പലതും ഭേദിക്കുമെന്ന് ഉറപ്പ്.  2001ല്‍ പുറത്തെത്തി വൻ വിജയമായ ചിത്രം 'ഗദര്‍: ഏക് പ്രേം കഥ'യുടെ രണ്ടാം ഭാഗമാണ് ഇത്. സണ്ണി ഡിയോളിനൊപ്പം അമീഷ പട്ടേലുമാണ് ചിത്രത്തില്‍ കേന്ദ്ര വേഷത്തില്‍ എത്തിയത്.

Latest Videos

അനില്‍ ശര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. ഉത്‍കര്‍ഷ ശര്‍മ, മനിഷ വധ്‍വാ, ഗൗരവ് ചോപ്ര, സിമത്ര കൗര്‍, രാജശ്രീ, മുഷ്‍താഖ് ഖാൻ, രാകേഷ് ഭേദി, അനാമിക സിംഗ്, ലുബ്‍ന തുടങ്ങി ഒട്ടേറെ താരങ്ങളും ഗദാര്‍ 2വില്‍ വേഷമിടുന്നു. അനില്‍ ശര്‍മ തന്നെയാണ് നിര്‍മാവും. മിതൂൻ ആണ് സംഗീത സംവിധാനം.

രജനികാന്ത് നായകനായ 'ജയിലര്‍' 450 കോടിയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. വളരെ സാധാരണക്കാരനായി തോന്നിപ്പിച്ച് മാസാകുന്ന കഥാപാത്രമാണ് രജനികാന്തിന് 'ജയിലറി'ല്‍. 'ബാഷ'യെ ഒക്കെ ഓര്‍മിക്കുന്ന ഒരു കഥാപാത്രം ആയതിനാല്‍ രജനികാന്ത് ആരാധകര്‍ ആവേശത്തിലുമായി. ആദ്യം കുടുംബസ്ഥനായി റിട്ടയര്‍മന്റ് ആസ്വദിക്കുന്ന കഥാപാത്രം പ്രത്യേക സാഹചര്യത്തില്‍ ചില നിര്‍ണായക വിഷങ്ങളില്‍ ഇടപെടേണ്ടി വരുന്നതും പിന്നീട് മാസ് കാട്ടുന്നതുമാണ് 'ജയിലറി'നെ ആരാധകര്‍ക്ക് ആവേശമാക്കുന്നത്. സണ്‍ പിക്ചേഴ്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹൻലാലും ശിവ രാജ്‍കുമാറും രജനികാന്ത് ചിത്രത്തില്‍ അതിഥി വേഷങ്ങളില്‍ എത്തിയതും വിജയത്തിന് നിര്‍ണായകമായി. തമിഴകം മാത്രമല്ല രാജ്യമൊട്ടാകെ രജനികാന്ത് ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.

Read More: 'ജയിലര്‍' ആവേശമാക്കിയ സ്റ്റണ്ട് ശിവയുടെ മക്കള്‍ മലയാളത്തിലേക്ക്, ആക്ഷൻ പൊടിപാറും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!