ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം ചിത്രം 12 ദിവസത്തില്‍ 411 കോടി ആഗോളതലത്തില്‍ തന്നെ നേടിയെന്നാണ്. ചിത്രം 500 കോടി ക്ലബ് കടക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
മുംബൈ: ബോളിവുഡിലെ 2023ലെ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റാണ് ഗദര്‍ 2. രണ്ട് പതിറ്റാണ്ട് മുന്‍പ് ഇറങ്ങിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം മുന്‍നിര സ്റ്റുഡിയോകള്‍ കൈയ്യൊഴിഞ്ഞ ചിത്രമായിരുന്നു. അവസാനം സംവിധായകന്‍ തന്നെ നിര്‍മ്മാതാവിന്‍റെ വേഷവും അണിഞ്ഞ ചിത്രം ഓഗസ്റ്റ് 11ന് റിലീസായ ശേഷം സൃഷ്ടിച്ചത് ചരിത്രമാണ്. ബോളിവുഡിലെ മുന്‍നിരയില്‍ നിന്നും ഏതാണ്ട് അപ്രത്യക്ഷനായിരുന്ന തൊണ്ണൂറുകളുടെ പൌരുഷ നായകന്‍ സണ്ണി ഡിയോളിന് ഗംഭീര തിരിച്ചുവരവ് കൂടിയാണ് ചിത്രം.
ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം ചിത്രം 12 ദിവസത്തില്‍ 411 കോടി ആഗോളതലത്തില്‍ തന്നെ നേടിയെന്നാണ്. ചിത്രം 500 കോടി ക്ലബ് കടക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഓഗസ്റ്റ് 23-ന് ഇന്ത്യയിൽ നിന്നുമാത്രം 10.40 കോടി ചിത്രം സ്വന്തമാക്കിയെന്നാണ് വിവരങ്ങൾ.
80 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ കളക്ഷന്‍ വച്ച് നോക്കിയാല്‍ ഹിന്ദി സിനിമയിലെ അടുത്തകാലത്ത് ഇറങ്ങിയ ഏറ്റവും വലിയ വിജയമാണ് ചിത്രം എന്ന് കാണാം. ഷാരൂഖ് അഭിനയിച്ച പഠാന്‍ മാത്രമാണ് കളക്ഷനില്‍ ഗദാര്‍ 2ന് മുന്നില്‍ ഉള്ളത്.എന്നാല്‍ പഠാന് 250 കോടിക്ക് അടുത്താണ് നിര്‍മ്മാണ ചിലവ്. പഠാന്‍റെ കളക്ഷനെ ഗദര്‍ 2 മറികടക്കുമോ എന്നതും ഇപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചയാകുന്നുണ്ട്.
1947 ഇന്ത്യ പാക് വിഭജന കാലത്ത് നടക്കുന്ന പ്രണയകഥയായിരുന്നു 2001ല്‍ ഇറങ്ങിയ ഗദര്‍. താര സിംഗ്, സക്കീന എന്നിവരുടെ അന്ന് വിജയിച്ച പ്രണയത്തിന് 22 വര്‍ഷത്തിനിപ്പുറം 1971 ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് എന്ത് സംഭവിച്ചു എന്നതാണ് ഗദര്‍ 2വിന്‍റെ കഥ തന്തു.
സണ്ണി ഡിയോളിനെ നായകനാക്കി അനില്‍ ശര്‍മ്മ സംവിധാനം ചെയ്ത ഗദര്‍ 2 വില്‍ അമീഷ പട്ടേല്‍ സക്കീന എന്ന നായികയെ അവതരിപ്പിക്കുന്നു.
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്:ജോജു മികച്ച നടനുള്ള സാധ്യത പട്ടികയില്‍
50 അടി നീളം,25 അടി വീതി:നിവിൻ പോളി ഫാൻസ് ഒരുക്കിയ ബോസ്സ് & കോയുടെ പൂക്കളം ഗംഭീരം.!