മലയാളത്തിന്റെ ആറാമത്തെ 100 കോടി ക്ലബ്ബ് സിനിമയും ഇതിനോടകം പിറന്നു കഴിഞ്ഞു.
മലയാള സിനിമ ഇന്ന് പീക്ക് ലെവലിൽ നിൽക്കുകയാണ്. ഇതര ഭാഷാ ഇൻസ്ട്രികൾക്ക് മുന്നിൽ തലയെടുപ്പോടെ നിൽത്തുന്ന മോളിവുഡിന് ഇതിനകം ലഭിച്ചത് സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്റർ സിനിമകളാണ്. അതും പുതുവർഷം പിറന്ന് മൂന്ന് മാസത്തിനുള്ളിൽ. കേരളവും കടന്നുള്ള സിനിമകളുടെ മികച്ച പ്രകടമാണ് ഈ ബോക്സ് ഓഫീസ് കൊയ്ത്തിന് കാരണം എന്നത് വ്യക്തമാണ്. ഒടുവിൽ മലയാളത്തിന്റെ ആറാമത്തെ 100 കോടി ക്ലബ്ബ് സിനിമയും ഇതിനോടകം പിറന്നു കഴിഞ്ഞു. ഈ അവസരത്തിൽ ഏറ്റവും വേഗത്തിൽ 50കോടി ക്ലബ്ബിൽ എത്തിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്.
കേരളത്തിൽ നിന്നും മാത്രം 50കോടി അടിച്ച സിനിമകളുടെ ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഇതര ഭാഷാ സിനിമകളും ഉണ്ട്. ഏറ്റവും വേഗത്തിൽ 50 കോടി അടിച്ച സിനിമയിൽ ഒന്നാമതുള്ളത് ഒരു മലയാള സിനിമ അല്ല എന്നത് ഏറെ ശ്രദ്ധേയമാണ്. വിജയ് നായകനായി എത്തിയ ലിയോ ആണ് ആ ചിത്രം. പത്ത് ദിവസത്തിൽ ആണ് കേരളത്തിൽ നിന്നും 50കോടി ലിയോ കളക്ട് ചെയ്തത്.
undefined
യാഷ് എന്ന നടനെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്ക് മുന്നിൽ പരിചയപ്പെടുത്തി കെജിഎഫിന്റെ രണ്ടാം ഭാഗമാണ് തൊട്ടടുത്തുള്ളത്. പതിനൊന്ന് ദിവസം കൊണ്ടായിരുന്നു ചിത്രത്തിന്റെ 50 കോടി നേട്ടം. ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 ആണ് മൂന്നാമതുള്ള സിനിമ. പതിമൂന് ദിവസം ആണ് ചിത്രത്തിന് 50 കോടിയിൽ എത്താൻ വേണ്ടി വന്നത്. എന്നാൽ വെറും 11 ദിവസത്തിൽ ആഗോള തലത്തിൽ 100 കോടി ക്ലബ്ബിൽ 2018 എത്തിയിരുന്നു.
'ആചാരങ്ങളില്ലാതെ ഒരുതരി പൊന്നണിയാതെ അവൾ വിവാഹിതയായി, ഇതെന്റെ മകളുടെ ആദർശം'
ബാഹുബലി 2- 15 ദിവസം, ജയിലർ-16 ദിവസം, ലൂസിഫർ- 17 ദിവസം, പുലിമുരുകൻ- 21 ദിവസം, ആർഡിഎക്സ്- 24 ദിവസം, പ്രേമലു- 30 ദിവസം എന്നിങ്ങനെയാണ് യഥാക്രമം നാല് മുതൽ ഒൻപത് വരെയുള്ള കണക്ക്. അതേസമയം മഞ്ഞുമ്മൽ ബോയ്സും കേരളത്തിൽ നിന്നുമാത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..