ഏറ്റവും വേ​ഗത്തില്‍ 50 കോടിയില്‍ ആരൊക്കെ? ആദ്യ അഞ്ച് സ്ഥാനത്തുള്ള മലയാള ചിത്രങ്ങള്‍

By Web Team  |  First Published Sep 3, 2023, 9:28 AM IST

ആര്‍ഡിഎക്സ് ആണ് ലിസ്റ്റിലെ പുതിയ എൻട്രി


കൊവിഡ് കാലം സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യന്‍ സിനിമ ​ഗംഭീരമായി മടങ്ങിവരുന്ന കാഴ്ചയാണ് ഇപ്പോള്‍. തെന്നിന്ത്യന്‍ സിനിമ നേരത്തേതന്നെ മടങ്ങിവരവ് നടത്തിയെങ്കില്‍ ഇപ്പോള്‍ ബോളിവുഡും പഴയ വിജയ വഴിയിലേക്ക് കയറിയിട്ടുണ്ട്. പഠാന്‍ നേടിയ വമ്പന്‍ വിജയത്തിന് ഇപ്പോഴിതാ ​ഗദര്‍ 2 ഉും തുടര്‍ച്ചയുണ്ടാക്കുന്നു. പാന്‍ ഇന്ത്യന്‍ ബി​ഗ് കാന്‍വാസ് ചിത്രങ്ങളുള്ള ഇന്‍ഡസ്ട്രികളുമായി തട്ടിച്ചുനോക്കുമ്പോള്‍ കളക്ഷനില്‍ മോളിവുഡ് ഏറെ പിന്നിലാണെങ്കിലും നമ്മുടെ സിനിമയുടെ വളരുകതന്നെയാണ്. മികച്ച അഭിപ്രായം നേടുന്ന ഒരു ചിത്രം 50 കോടി ക്ലബ്ബിലൊക്കെ എത്തുന്നത് ഇപ്പോള്‍ അനായാസമാണ്. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആര്‍ഡിഎക്സ്.

മിന്നല്‍ മുരളി ഉള്‍പ്പെടെ നിര്‍മ്മിച്ച വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാ​ഗതനായ നഹാസ് ഹിദായത്ത് ആണ്. താരമൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് ചിത്രങ്ങളും ഓണത്തിന് ഉണ്ടായിരുന്നെങ്കിലും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചത് ഈ ചിത്രത്തെയാണ്. മികച്ച ഇനിഷ്യലും പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയും നേടിയെടുത്ത ചിത്രം ഓണത്തിന് വന്‍ തിയറ്റര്‍ ഒക്കുപ്പന്‍സിയിലാണ് കേരളത്തിലും മറ്റ് മാര്‍ക്കറ്റുകളിലുമൊക്കെ പ്രദര്‍ശിപ്പിച്ചത്. ഇപ്പോഴിതാ 50 കോടി ക്ലബ്ബിലേക്ക് ഇടംപിടിക്കുമ്പോള്‍ അത് ഏറ്റവും വേ​ഗത്തില്‍ സാധിച്ച മലയാള ചിത്രങ്ങളുടെ ലിസ്റ്റിലേക്കും ആര്‍ഡിഎക്സ് ഇടംപിടിച്ചിട്ടുണ്ട്. ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണ് ചിത്രം. ഒന്‍പത് ദിവസം കൊണ്ടാണ് ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 50 കോടി നേടിയെടുത്തത്. 

Latest Videos

മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വേ​ഗത്തില്‍ 50 കോടി ക്ലബ്ബിലെത്തിയ ചിത്രം ലൂസിഫര്‍ ആണ്. മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം നാല് ദിവസം കൊണ്ടാണ് 50 കോടി ക്ലബ്ബില്‍ എത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പ് ആണ് രണ്ടാം സ്ഥാനത്ത്. അഞ്ച് ദിവസങ്ങളിലാണ് കുറുപ്പിന്‍റെ നേട്ടം. മമ്മൂട്ടി- അമല്‍ നീരദ് ചിത്രം ഭീഷ്‍മ പര്‍വ്വം ആറ് ദിവസം കൊണ്ടും കേരളം നേരിട്ട പ്രളയത്തിന്‍റെ കഥ പറഞ്ഞ 2018 എന്ന ചിത്രം ഏഴ് ദിവസം കൊണ്ടും 50 കോടി ക്ലബ്ബില്‍ എത്തിയ ചിത്രങ്ങളാണ്. 

ALSO READ : അഡ്വാന്‍സ് ബുക്കിം​ഗില്‍ വന്‍ കുതിപ്പ്; റിലീസ്‍ദിന കളക്ഷനില്‍ 'പഠാനെ' മറികടക്കുമോ 'ജവാന്‍'?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!