അതേ സമയം ഇപ്പോഴത്തെ ഡിസ്ട്രിബ്യൂഷനും, സ്റ്റാര്‍ സാന്നിധ്യവും വച്ച് വടക്കേ ഇന്ത്യയില്‍ ഡങ്കിയും, തെന്നിന്ത്യയില്‍ സലാറും ആദ്യദിനം ആധിപത്യം നേടിയേക്കും എന്നാണ് പ്രതീക്ഷ.
മുംബൈ: ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് സംഭവിക്കാനിരിക്കുന്ന ഏറ്റവും വലിയ ക്ലാഷ് ഈ ക്രിസ്മസിന് ആണ്. ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാന്‍റെ ഡങ്കിയും തെലുങ്കില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം സലാറുമാണ് ചിത്രങ്ങള്‍.പോസ്റ്റ് പ്രൊഡക്ഷന്‍ വൈകിയതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 28 എന്ന ഒറിജിനല്‍ റിലീസ് തീയതി പാലിക്കാന്‍ സാധിക്കാതിരുന്ന സലാര്‍ ടീം ക്രിസ്മസ് പരിഗണിക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ അറിയിച്ചിരിക്കുന്നതനുസരിച്ച് സലാര്‍ ഡിസംബര്‍ 22 നും ഡങ്കി 21 നുമാണ് എത്തുക.
ഇപ്പോഴിതാ ഈ ക്ലാഷില്‍ ആര്‍ക്ക് മേല്‍ക്കൈ ലഭിക്കും എന്നത് കണക്കുകൂട്ടുകയാണ് ബോക്സോഫീസ് ട്രേഡ് അനലിസ്റ്റുകള്‍. അതിനായി പല മാനദണ്ഡങ്ങളും ഇവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഷാരൂഖിന്റെ അവസാന രണ്ട് ചിത്രങ്ങള്‍ പഠാനും,ജവാനും ആദ്യ ദിനങ്ങളിൽ ലോകമെമ്പാടും 100 കോടി രൂപ നേടിയിരുന്നു. ഒപ്പം തന്നെ ഇന്ത്യന്‍ ബോക്സോഫീസിലും റെക്കോർഡുകൾ സൃഷ്ടിച്ചു. അതുപോലെ, പ്രഭാസിന്റെ ആദിപുരുഷ് നെഗറ്റീവ് റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് ആദ്യ ദിനം മികച്ച റെക്കോർഡ് ഓപ്പണിംഗ് നേടിയിരുന്നു.
അതിനാല്‍ ഇത്രയും സ്ട്രോംങ് റെക്കോഡുള്ള താരങ്ങളുടെ ചിത്രം ഒരു പ്രധാന ഹോളിഡേ കാലത്ത് ഏറ്റുമുട്ടുന്നത് ദോഷം ചെയ്യുമെന്നാമ് ബോക്സോഫീസ് വിദഗ്ധർ പറയുന്നത്. ഫിലിം ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പറയുന്നത് ഇതാണ് “സോളോ റിലീസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വീക്കെൻഡ് ഓപ്പണിംഗ് രണ്ട് ചിത്രങ്ങള്‍ക്കും അൽപ്പം കുറയും. രണ്ട് സിനിമകളും പരസ്പരം ബിസിനസ് പിടിക്കാന്‍ സാധ്യതയുണ്ട് മാത്രമല്ല ബോക്സോഫീസിൽ റെക്കോർഡ് സംഖ്യകൾ ഒന്നും ആദ്യ ദിനത്തില്‍ ഉണ്ടാകാനും സാധ്യതയില്ല. സോളോ റിലീസുകളാണ് സാധാരണയായി റെക്കോർഡുകൾ തകർക്കുന്നത്.
ജവാൻ, പഠാൻ, അല്ലെങ്കിൽ ആര്‍ആര്‍ആര്‍ ലെവൽ ഓപ്പണിംഗ് ആയിരിക്കില്ല ഈ ചിത്രങ്ങള്‍ക്ക്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച റിപ്പോര്‍ട്ട് കിട്ടിയാല്‍ ഈ ചിത്രങ്ങള്‍ വലിയ വിജയം തന്നെ നേടും. എന്നാല്‍ ഇത് തീര്‍ത്തും കണ്ടന്‍റിനെ ആശ്രയിച്ചായിരിക്കും ”.
അതേ സമയം ഇപ്പോഴത്തെ ഡിസ്ട്രിബ്യൂഷനും, സ്റ്റാര്‍ സാന്നിധ്യവും വച്ച് വടക്കേ ഇന്ത്യയില്‍ ഡങ്കിയും, തെന്നിന്ത്യയില്‍ സലാറും ആദ്യദിനം ആധിപത്യം നേടിയേക്കും എന്നാണ് പ്രതീക്ഷ. ഷാരൂഖ് ഹിന്ദി ബെൽറ്റിലെ വലിയ താരമാണ് അതിനാല്‍ തന്നെ ഉത്തരേന്ത്യയില്‍ ഇതിനകം കൂടുതല്‍ സ്ക്രീന്‍ ഡങ്കി ഉറപ്പിച്ചു കഴിഞ്ഞു. ട്രേഡ് അനലിസ്റ്റ് അതുൽ മോഹൻ പറയുന്നത് പ്രകാരം തുടര്‍ച്ചയായി രണ്ട് 1000 കോടി ഹിറ്റുകള്‍ നേടിയ ഷാരൂഖിന് തുടർച്ചയായ ഫ്ലോപ്പുകളുടെ പശ്ചാത്തലമുള്ള പ്രഭാസിന്‍റെ സലാറിനെക്കാള്‍ സ്ക്രീന്‍ ലഭിക്കും. അത് ഷാരൂഖിന്റെ ചിത്രത്തിന് കൂടുതൽ ഷോകൾ ലഭിക്കാനും, മികച്ച ബിസിനസ്സ് ആദ്യ ദിനം ലഭിക്കാനും ഇടയാക്കും. കുറഞ്ഞത് ആദ്യ വാരാന്ത്യത്തിലെങ്കിലും ഡങ്കിക്ക് ഇത് ആധിപത്യം നല്‍കും.
മറുവശത്ത് തെന്നിന്ത്യയില്‍ സലാറിന് കൂടുതല്‍ തീയറ്റര്‍ ലഭിക്കും. ഡങ്കിക്ക് തമിഴ്, തെലുങ്ക് മൊഴിമാറ്റ പതിപ്പുകളൊന്നുമില്ല. അതിനർത്ഥം ജവാൻ ചെയ്തതുപോലെ ദക്ഷിണേന്ത്യയിലെ ടയർ -2, ടയർ -3 കേന്ദ്രങ്ങള്‍ അവര്‍ ലക്ഷ്യം വയ്ക്കുന്നെയില്ല.അത് സലാറിന് ഗുണമാണ്. പ്രശാന്ത് നീലിന്റെ അവസാന ചിത്രമായ കെജിഎഫ് വന്‍ പ്രകടനം നടത്തിയ പഞ്ചാബ് പോലുള്ള ഉത്തരേന്ത്യന്‍ സ്ഥലങ്ങളില്‍ ഡങ്കി വലിയ ഭീഷണിയാണ് സലാറിന്. എന്നാല്‍ ആത്യന്തികമായി രണ്ട് വിഷയങ്ങളില്‍ വരുന്ന ചിത്രങ്ങളാണ് ഡങ്കിയും സലാറും. അതിനാല്‍ തന്നെ വ്യത്യസ്ത വിഭാഗം പ്രേക്ഷകരെ ലഭിക്കും എന്നാണ് ഇരു ചിത്രത്തിന്‍റെയും അണിയറക്കാരുടെ പ്രതീക്ഷ.
സലാർ കേരള റിലീസ്: വന്‍ അപ്ഡേറ്റ് ഇതാ എത്തി.!
'ഇത് ഗെയിം ഓഫ് ത്രോൺസ് പോലെ': സലാറിനെക്കുറിച്ച് പൃഥ്വിരാജ് പറയുന്നു.!