തിയറ്ററിലെത്തിയിട്ട് 8 ദിവസം, ഇതുവരെ എത്ര നേടി 'ഡൊമിനിക്'? കളക്ഷന്‍ കണക്കുകള്‍

മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം

Dominic and The Ladies Purse 8 day box office collection mammootty gautham vasudev menon

മലയാളത്തില്‍ ഈ വര്‍ഷാദ്യത്തിലെ ശ്രദ്ധേയ റിലീസുകളില്‍ ഒന്നായിരുന്നു ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്. മലയാളികളുടെയും പ്രിയങ്കരനായ തമിഴ് സംവിധായകന്‍ ​ഗൗതം വസുദേവ് മേനോന്‍റെ മലയാളത്തിലെ സംവിധാനത്തിലെ അരങ്ങേറ്റത്തില്‍ മമ്മൂട്ടി നായകനാവുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. ജനുവരി 23 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ആദ്യദിനം മികച്ച പ്രേക്ഷക പ്രതികരണങ്ങളണ് നേടിയതെങ്കിലും തുടര്‍ദിനങ്ങളില്‍ ബോക്സ് ഓഫീസിനെ കാര്യമായി ചലിപ്പിക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയിരിക്കുന്ന ​ഗ്രോസ് കളക്ഷന്‍ 7.45 കോടിയാണ്. നെറ്റ് കളക്ഷന്‍ 7.87 കോടിയും. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 7.05 കോടിയാണ്. ഇതും ചേര്‍ത്ത് ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിട്ടുള്ളത് 14.5 കോടിയാണ്. ഇന്നലെ വരെയുള്ള (എട്ട് ദിവസം) കണക്കാണ് ഇത്. 

Latest Videos

മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ ബാനര്‍ നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ഇത്. ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന പേരില്‍ കൊച്ചി നഗരത്തില്‍ ഒരു ഡിറ്റക്റ്റീവ് ഏജന്‍സി നടത്തുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം. ഡൊമിനിക്കിന്‍റെ അസിസ്റ്റന്‍റ് ആയി ഗോകുല്‍ സുരേഷും ചിത്രത്തില്‍ എത്തുന്നു. മമ്മൂട്ടിക്കും ഗോകുല്‍ സുരേഷിനുമൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  കഥ ഡോ. നീരജ് രാജന്‍, തിരക്കഥ, സംഭാഷണം ഡോ. നീരജ് രാജന്‍, ഡോ. സൂരജ് രാജന്‍, ഗൗതം വസുദേവ് മേനോന്‍, ഛായാഗ്രഹണം വിഷ്ണു ആര്‍ ദേവ്, എഡിറ്റിംഗ് ആന്‍റണി, സംഗീതം ദര്‍ബുക ശിവ.

ALSO READ : സംഗീതം അലോഷ്യ പീറ്റര്‍; 'സ്പ്രിംഗി'ലെ ആദ്യ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image