ടര്‍ബോയെ വീഴ്‍ത്തി രായൻ.
തമിഴകത്തിന് പ്രതീക്ഷ പകരുന്ന ഒരു ചിത്രമായിരിക്കുകയാണ് ധനുഷിന്റെ രായൻ. സംവിധാനവും ധനുഷ് നിര്‍വഹിച്ച് വന്ന ചിത്രം എന്ന ഒരു പ്രത്യേകതയും രായനുണ്ട്. 2024ല്‍ തമിഴകത്തിന് ധനുഷിന്റെ രായൻ സിനിമ പുത്തനുണര്‍വ് പകരുകയാണ്. തെന്നിന്ത്യയില്‍ രായൻ നാലാമതാണ് ഓപ്പണിംഗ് കളക്ഷനില്‍ 2024ല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
തെന്നിന്ത്യയില്‍ 2024ല്‍ റിലീസ് ദിവസത്തെ കളക്ഷനില്‍ ഒന്നാമത് കല്‍ക്കിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കല്‍ക്കി 2898 എഡി 163.45 കോടി രൂപ ആണ് റിലീസിന് നേടിയതെന്നാണ് കളക്ഷൻ റിപ്പോര്‍ട്ട്. കല്‍ക്കി 2898 എഡി 100 കോടി ക്ലബിലുമെത്തിയിട്ടുണ്ട്. രണ്ടാമതുള്ള ഗുണ്ടുര്‍ കാരം 66.90 കോടിയും ഇന്ത്യൻ 2 ആഗോളതലത്തില്‍ 56.70 കോടിയോടെ മൂന്നാമതുമെത്തി.
undefined
നാലാമതുള്ള രായൻ റിലീസിന് 24.70 കോടി രൂപയാണ് നേടിയത്. ധനുഷ് രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഛായാഗ്രാഹണം ഓം പ്രകാശാണ്.മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്.
ടര്‍ബോ ഏഴാമത് എത്തിയത് 16.30 കോടി റിലീസിന് നേടിയാണ്. ആറാമതുള്ള ഹനുമാൻ റിലീസിന് 24.20 കോടി നേടിയപ്പോള്‍ തെന്നിന്ത്യയില്‍ 2024ല്‍ ആറാമതുണ്ട്. ധനുഷിന്റെ ക്യാപ്റ്റൻ മില്ലര്‍ തെന്നിന്ത്യൻ ചിത്രങ്ങളില്‍ 2024ലെ റിലീസുകളില്‍ ഒമ്പതാം സ്ഥാനത്തുമുണ്ട്. ക്യാപ്റ്റൻ മില്ലെര്‍ റിലീസിന് 12.65 കോടി രൂപയാണ് നേടിയതെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക