ജൂനിയര്‍ എന്‍ടിആറിന് കേരളത്തില്‍ ഫാന്‍സ് ഉണ്ടോ? 'ദേവര' 6 ദിവസം കൊണ്ട് നേടിയത്

By Web TeamFirst Published Oct 3, 2024, 2:06 PM IST
Highlights

സെപ്റ്റംബര്‍ 27 റിലീസ്

മറുഭാഷയില്‍ നിന്നെത്തുന്ന ബി​ഗ് കാന്‍വാസ് ചിത്രങ്ങളില്‍ പലതും കേരളത്തില്‍ വലിയ പ്രദര്‍ശനവിജയം നേടിയിട്ടുണ്ട്. ബാഹുബലി, കെജിഎഫ് ഫ്രാഞ്ചൈസികളും തമിഴില്‍ നിന്നുള്ള നിരവധി ചിത്രങ്ങളുമൊക്കെ അക്കൂട്ടത്തില്‍ പെടുന്നു. അതിനാല്‍ത്തന്നെ പാന്‍ ഇന്ത്യന്‍ അപ്പീലുള്ള ബി​ഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് മികച്ച സ്ക്രീന്‍ കൗണ്ടോടെയുള്ള റിലീസ് ആണ് കേരളത്തില്‍ എപ്പോഴും ലഭിക്കാറ്. ആ നിരയിലെ ഏറ്റവും ഒടുവിലത്തെ റിലീസ് ആണ് ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി കൊരട്ടല ശിവ രചനയും സംവിധാനവും നിര്‍വ്വഹിച്ച ദേവര: പാര്‍ട്ട് 1.

മികച്ച ഓപണിംഗോടെ തിയറ്ററില്‍ കുതിപ്പ് തുടങ്ങിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നേടിയ സംഖ്യകള്‍ നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ടിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ 3 ദിനങ്ങളില്‍ 304 കോടി നേടിയതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ആദ്യ നാല് ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ കളക്ഷന്‍ 173 കോടി ആയിരുന്നു. ഇപ്പോഴിതാ സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കുകളും പുറത്തെത്തിയിട്ടുണ്ട്. ബുധനാഴ്ച വരെ നീളുന്ന ആറ് ദിവസത്തെ ഇന്ത്യന്‍ കളക്ഷന്‍ കണക്കുകളാണ് പുറത്തെത്തിയിരിക്കുന്നത്.

Latest Videos

സാക്നില്‍കിന്‍റെ കണക്ക് പ്രകാരം കേരളത്തില്‍ നിന്ന് ആറ് ദിവസം കൊണ്ട് ചിത്രം നേടിയിരിക്കുന്നത് 1.98 കോടി രൂപയാണ്. 60 ലക്ഷം റിലീസ് ദിനത്തില്‍ നേടിയ ചിത്രം ആറാം ദിനത്തില്‍ നേടിയിരിക്കുന്നത് 18 ലക്ഷമാണ്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 157 കോടി നേടിയ ചിത്രം കര്‍ണാടകത്തില്‍ നിന്ന് 27 കോടിയും തമിഴ്നാട്ടില്‍ നിന്ന് 8.35 കോടിയും നേടിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 53 കോടിയും ചിത്രം നേടിയിട്ടുണ്ട്. 

ALSO READ : തിയറ്ററില്‍ ചലനമുണ്ടാക്കിയില്ല; ഒടിടി പ്രതീക്ഷയില്‍ ​'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!