സെപ്റ്റംബര്‍ 27 ന് എത്തിയ ചിത്രം
തെലുങ്ക് യുവതാരങ്ങളില്‍ സമീപകാലത്ത് വലിയ കരിയര്‍ ഗ്രോത്ത് ഉണ്ടാക്കിയവരില്‍ ഒരാളാണ് ജൂനിയര്‍ എൻടിആര്‍. രണ്ടര പതിറ്റാണ്ടിന്‍റെ അഭിനയാനുഭവമുള്ള ജൂനിയര്‍ എന്‍ടിആറിന് ഇത്ര കാലം നടത്തിയ അധ്വാനത്തിനുള്ള പ്രതിഫലമാണ് സിനിമാലോകം ഇപ്പോള്‍ മടക്കിനല്‍കുന്നത്. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയം എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ആണ്. പാശ്ചാത്യ ലോകത്ത് പോലും ആരാധകരെ നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1800 കോടിയോളമാണ് നേടിയത്!
എന്നാല്‍ ആ വിജയം ജൂനിയര്‍ എന്‍ടിആറിന് മാത്രം അവകാശപ്പെടാന്‍ പറ്റില്ലായിരുന്നു. ബാഹുബലിക്ക് ശേഷമുള്ള രാജമൗലി ചിത്രം എന്നതായിരുന്നു ആ ചിത്രത്തിന്‍റെ ഏറ്റവും വലിയ യുഎസ്‍പി. ഒപ്പം രണ്ട് കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നായി രാം ചരണിന്‍റെ സാന്നിധ്യവും. എന്നാല്‍ സമീപകാലം ജൂനിയര്‍ എന്‍ടിആറിന്‍റെ താരമൂല്യത്തില്‍ കൊണ്ടുവന്നിരിക്കുന്ന വര്‍ധനവ് എന്തെന്ന് പരിശോധിക്കാന്‍ സാധിക്കുന്ന ഒരു ചിത്രം ഇപ്പോള്‍ തിയറ്ററുകളിലുണ്ട്. കൊരട്ട ശിവ സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രം ദേവര പാര്‍ട്ട് 1 ആണ് അത്.
undefined
സെപ്റ്റംബര്‍ 27 ന് ലോകമാകമാനമുള്ള തിയറ്ററുകളിലെത്തിയ ചിത്രം മികച്ച ഓപണിംഗോടെയാണ് ബോക്സ് ഓഫീസ് യാത്ര ആരംഭിച്ചത്. ഇപ്പോഴിതാ ഒരാഴ്ചത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ഏഴ് ദിനങ്ങളില്‍ ചിത്രം 405 കോടി നേടിയതായാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ജൂനിയര്‍ എൻടിആറിന്‍റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹീറോ ഹിറ്റ് ആണ് ദേവര പാര്‍ട്ട് 1. 2018 ല്‍ പുറത്തെത്തിയ അരവിന്ദ സമേര ആയിരുന്നു ഇതിന് മുന്‍പ് ആ സ്ഥാനത്ത്. ഐഎംഡിബിയുടെ കണക്ക് പ്രകാരം 143 കോടി ആയിരുന്നു ചിത്രത്തിന്‍റെ ലൈഫ് ടൈം ബോക്സ് ഓഫീസ്.
ALSO READ : തിയറ്ററില്‍ ചലനമുണ്ടാക്കിയില്ല; ഒടിടി പ്രതീക്ഷയില്‍ 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്'