'മാര്‍വല്‍ മിശിഹ എന്ന് പറഞ്ഞത് വെറുതെ ആയില്ല': ഡെഡ്പൂള്‍ മാര്‍വലിന് സമ്മാനിച്ചത് വന്‍ നേട്ടം !

By Web Team  |  First Published Aug 12, 2024, 6:18 PM IST

മാര്‍വെല്‍ കോമിക്സിലെ ഡെഡ്പൂള്‍ വോള്‍വറീന്‍ എന്നീ കഥാപാത്രങ്ങളെ ഒരുമിച്ച് അവതരിപ്പിക്കുന്ന ചിത്രം മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ 34-ാം ചിത്രവുമാണ്. 


മുംബൈ: ഹോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ മാര്‍വല്‍ സൂപ്പര്‍ഹീറോ ചിത്രം ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറീന്‍റെ കളക്ഷന്‍ ശ്രദ്ധ നേടുകയാണ്. മാര്‍വെല്‍ കോമിക്സിലെ ഡെഡ്പൂള്‍ വോള്‍വറീന്‍ എന്നീ കഥാപാത്രങ്ങളെ ഒരുമിച്ച് അവതരിപ്പിക്കുന്ന ചിത്രം മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ 34-ാം ചിത്രവുമാണ്. മാര്‍വെല്‍ സ്റ്റുഡിയോസിനൊപ്പം മാക്സിമം എഫര്‍ട്ട്, 21 ലാപ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഷോന്‍ ലെവി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഇപ്പോള്‍ കളക്ഷനില്‍ മറ്റൊരു നാഴിക കല്ല് പിന്നിട്ടിരിക്കുകയാണ്. 

ആഗോള ബോക്സോഫീസില്‍ 1 ബില്ല്യണ്‍ യുഎസ് ഡോളര്‍ കളക്ഷന്‍ എന്ന റെക്കോഡാണ് ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറീന്‍ നേടിയിരിക്കുന്നത്. അതേ സമയം  1 ബില്ല്യണ്‍ യുഎസ് ഡോളര്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ആര്‍ റൈറ്റ‍ഡ് പടമാണ്   ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറീന്‍. നേരത്തെ വാര്‍ണര്‍ ബ്രദേഴ്സിന്‍റെ ജോക്കറാണ് ഈ നേട്ടം കരസ്ഥമാക്കിയ ചിത്രം. 1.078 ബില്ല്യണ്‍ ഡോളറാണ് ജോക്കറിന്‍റെ കളക്ഷന്‍. 2019 ല്‍ ഇറങ്ങിയ ജോക്കറിന്‍റെ കളക്ഷന്‍ റെക്കോ‍ഡ് വരും ദിവസങ്ങളില്‍ ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറീന്‍ തകര്‍ക്കും എന്ന് ഉറപ്പാണ്. 

Latest Videos

undefined

മാര്‍വല്‍ സൂപ്പര്‍ഹീറോ ചിത്രം ഇതുവരെ ജൂലൈ 26നാണ് റിലീസായത്. അന്ന് മുതല്‍ ഇതുവരെ നോര്‍ത്ത് അമേരിക്കന്‍  മാര്‍ക്കറ്റില്‍ 494.3 മില്ല്യണ്‍ ഡോളറാണ് നേടിയത്. അതേ സമയം ആഗോളതലത്തില്‍ ചിത്രം 535.4 മില്ല്യണ്‍ നേടിയിട്ടുണ്ട്. 

20ത്ത് സെഞ്ച്വറി ഫോക്‌സിൽ നിന്ന് ആരംഭിച്ച ഡെഡ്‌പൂൾ സീരീസിലെ മൂന്നാമത്തെ ചിത്രമാണ്  ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറീന്‍.  ചിത്രത്തിലെ മുഖ്യതാരമായ റയാൻ റെയ്‌നോൾഡ്‌സിനും അതുപോലെ മാർവൽ സ്റ്റുഡിയോസിന്‍റെ എംസിയുവിനും വലിയ വിജയമാണ് ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറീന്‍ സമ്മാനിച്ചിരിക്കുന്നത്. രണ്ടര വർഷം മുമ്പ് സോണി മാർവല്‍ ചിത്രം സ്‌പൈഡർമാൻ: നോ വേ ഹോമിന് ശേഷം 1 ബില്യൺ ഡോളർ കടക്കുന്ന ആദ്യ സൂപ്പർഹീറോ ചിത്രമാണ് ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറീന്‍. 2019-ൽ അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിമിന് ശേഷം 1 ബില്യൺ ഡോളർ കടക്കുന്ന ആദ്യത്തെ മാർവൽ/ഡിസ്‌നി എംസിയു ചിത്രവും  ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറീനാണ്. 

'ഹൃദയം തകര്‍ന്നുപോയി': 800 കോടിക്ക് പുതിയ വില്ലന്‍, കൈയ്യിലിരിപ്പു കൊണ്ട് പുറത്തായ പഴയ വില്ലന് പറയുന്നു !

ബജറ്റ് 1675 കോടി, പ്രൊമോഷന് 837 കോടി; 'ഡെഡ്‍പൂള്‍ ആന്‍ഡ് വോള്‍വറീന്‍' നിര്‍മ്മാതാവിന് ലാഭമോ? ഇതുവരെ നേടിയത്

click me!