ഒരു സിനിമ നേടിയത് 1,387കോടി, മറ്റുള്ളവരും കോടികള്‍ വാരി, മമ്മൂട്ടി, മോഹൻലാൽ സിനിമകളെ പിന്നിലാക്കി ആ ചിത്രം

By Web Team  |  First Published Mar 3, 2024, 8:26 PM IST

1,387.26കോടിയാണ് ആ​ഗോളതലത്തിൽ ആർആർആർ നേടിയതെന്നാണ് കണക്കുകൾ. 


രോ വർഷവും ഒട്ടനവധി സിനിമകളാണ് ഓരോ ഫിലിം ഇന്റസ്ട്രികളിലും ഇറങ്ങുന്നത്. അവയിൽ പരാജയ ചിത്രങ്ങളും വിജയ ചിത്രങ്ങളും ഉണ്ടാകും. മലയാളത്തിൽ മാത്രം 200ഓളം സിനിമകളാണ് ഒരു വർഷം മാത്രം റിലീസ്  ചെയ്യുന്നതെന്നാണ് കണക്ക്. അത്തരത്തിൽ റിലീസ് ചെയ്ത് ഓരോരോ ഇൻസ്ട്രികളിലും നിലവിൽ ഒന്നാം സ്ഥാനത്തുള്ള സിനിമകൾ ഏതൊക്കെ എന്ന പട്ടിക പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഒന്നാം സ്ഥാനത്തുള്ള ഹിറ്റ് സിനിമകളുടെ ലിസ്റ്റാണ് പുറത്തുവന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് 2023,2022 കാലഘട്ടത്തിലെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഇതനുസരിച്ച് മലയാള സിനിമയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് 2018 ആണ്. ജൂഡ് ആന്റണിയുടെ സംവിധാനത്തിൽ ഇറങ്ങിയ സർവൈവൽ ചിത്രമാണിത്. കേരളക്കര ഒന്നാകെ നേരിട്ട പ്രളയ കാലം ആയിരുന്നു ചിത്രം പറഞ്ഞത്. 

Latest Videos

undefined

തമിഴ്നാട്ടിൽ 2023ൽ റിലീസ് ചെയ്ത് മുന്നിൽ നിൽക്കുന്ന സിനിമ വിജയിയുടെ ലിയോ ആണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം എൽസിയുവിന്റെ ഭാ​ഗമാണ്. മാസ് ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസ് 623കോടി ആ​ഗോള തലത്തിൽ നേടിയെന്നാണ് റിപ്പോർട്ടുകൾ. 

കർണാടകത്തിൽ കാന്താരയാണ് ഒന്നാം സ്ഥാനത്ത്. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. ഇവിടങ്ങളെല്ലാം വൻ തരം​ഗവും സിനിമ തീർത്തിരുന്നു. 2022ലാണ് കാന്താര റിലീസ് ചെയ്യുന്നത്. 

'മമ്മൂക്ക ചില്ലറ വക്കീലായിരുന്നില്ല, ഇപ്പോൾ സുപ്രീം കോടതി ജസ്റ്റിസ് ആയേനെ'

ഓസ്കറിൽ അടക്കം തിളങ്ങിയ ആർആർആർ ആണ് തെലുങ്ക് ഇൻസ്ട്രിയിൽ സൂപ്പർ ഹിറ്റ് ചിത്രം. 2022ലാണ് സിനിമ റിലീസ് ചെയ്തത്. രാം ചരണും ജൂനിയർ എൻടിആറും ഒന്നിച്ചഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് എസ്എസ് രാജമൗലി ആയിരുന്നു. 1,387.26കോടിയാണ് ആ​ഗോളതലത്തിൽ ആർആർആർ നേടിയതെന്നാണ് കണക്കുകൾ. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

click me!