എല്ലാ ഇന്ത്യക്കാര്‍ക്കും ആദിപുരുഷ് കാണുവാനുള്ള അവസരമാണ് ഇതുവഴി ഒരുക്കുന്നത് എന്ന് ടി സീരിസ് ടിക്കറ്റ് വിലക്കുറവ് സംബന്ധിച്ച് പോസ്റ്റില്‍ പറയുന്നു
മുംബൈ: തീയറ്ററില്‍ ചിത്രത്തിന് ആളുകള്‍ കുറഞ്ഞതോടെ ആദിപുരുഷ് സിനിമയുടെ ടിക്കറ്റ് നിരക്ക് വെട്ടിക്കുറിച്ച് നിര്‍മ്മാതാക്കള്‍. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ടി സീരിസ് ബുധനാഴ്ചയാണ് ഈ കാര്യം ഔദ്യോഗികമായിഅറിയിച്ചത്. വ്യാഴം, വെള്ളി ദിനങ്ങളില്‍ 150 രൂപയായിരിക്കും ടിക്കറ്റ് എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ചിത്രത്തിന്‍റെ സംഭാഷണങ്ങളും, വിഎഫ്എക്സും വലിയ വിമര്‍ശനം നേരിടുന്നഘട്ടത്തിലാണ് പുതിയ തന്ത്രം നിര്‍മ്മാതാക്കള്‍ എടുക്കുന്നത്.
എല്ലാ ഇന്ത്യക്കാര്‍ക്കും ആദിപുരുഷ് കാണുവാനുള്ള അവസരമാണ് ഇതുവഴി ഒരുക്കുന്നത് എന്ന് ടി സീരിസ് ടിക്കറ്റ് വിലക്കുറവ് സംബന്ധിച്ച് പോസ്റ്റില്‍ പറയുന്നു. അതേ സമയം ചിത്രത്തില്‍ വിവാദമായ സംഭാഷണങ്ങള്‍ തിരുത്തിയിട്ടുണ്ടെന്നാണ് അണിയറക്കാര്‍ പറയുന്നത്. അതേ സമയം 150 രൂപ ടിക്കറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നല്‍കില്ലെന്നാണ് പോസ്റ്റ് പറയുന്നത്. ഹിന്ദി മേഖലകളില്‍ മാത്രമായിരിക്കും ഈ ഓഫര്‍.
അതേ സമയം ബുധനാഴ്ച ചിത്രത്തില്‍ വിവാദമായ ഹനുമാന്‍റെ ഡയലോഗ് തിരുത്തിയിട്ടുണ്ട്. ഇതിന്‍റെ വീഡിയോ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. മേഘനാഥന്‍റെ ക്യാരക്ടറിനോട് നിന്‍റെ പിതാവിന്‍റെ എന്ന് പറയുന്നത്, നിന്‍റെ ലങ്കയുടെ എന്നാണ് അണിയറക്കാര്‍ തിരുത്തിയിരിക്കുന്നത്.
അതേ സമയം ആദിപുരുഷ് സിനിമ സംബന്ധിച്ച വിവാദം കൂടുതല്‍ കടുക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ഇപ്പോള്‍ സിനിമയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ആദിപുരുഷിലെ മോശവും അന്തസില്ലാത്തതുമായ സംഭാഷണങ്ങള്‍ വിശ്വാസികളെ വേദനിപ്പിച്ചുവെന്ന ആരോപണവുമായി സമാജ്വാദി പാര്‍ട്ടി രംഗത്ത് വന്നു. സിനിമ പ്രത്യേക അജന്‍ഡയുടെ ഭാഗമാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു.
സെന്‍സര്‍ബോര്‍ഡ് മഹാഭാരതത്തിലെ ധൃതരാഷ്ട്രരെപ്പോലേയാണോ എന്നാണ് എസ്.പി. നേതാവ് അഖിലേഷ് യാദവ് ചോദിച്ചത്. സെന്‍സറിന് എത്തിയപ്പോള്‍ ചിത്രത്തിലെ മോശം സംഭാഷണങ്ങള്‍ സെന്‍സര്‍ബോര്‍ഡ് കണ്ടില്ലെ എന്നാണ് അഖിലേഷ് ചോദിച്ചത്. അതേ സമയം ചിത്രത്തിനെതിരെ കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. ആദിപുരുഷ് സിനിമ നിരോധിക്കണമെന്ന് ആവശ്യവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.
ആദിപുരുഷ് സംവിധായകനെയും നിര്‍മ്മാതാക്കളെയും രൂക്ഷമായി വിമര്‍ശിച്ച് മുകേഷ് ഖന്ന
'ഇത് ഞങ്ങളുടെ രാമായണം അല്ല': ആദിപുരുഷ് നിരോധിക്കണം പ്രധാനമന്ത്രിക്ക് കത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്...