120 കോടി മുടക്കി, കാര്‍ത്തിക് ആര്യന്‍റെ മേയ്ക്കോവര്‍; ചന്ദു ചാംപ്യന്‍ വിജയിക്കുമോ?; ആറ് ദിവസത്തെ കണക്ക്

By Web Team  |  First Published Jun 21, 2024, 4:17 PM IST

ഇന്ത്യയുടെ ആദ്യ പാരാലിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് മുരളികാന്ത് പേട്കറിന്‍റെ ജീവിതമാണ് കബീര്‍ ഖാന്‍ സിനിമയാക്കിയിരിക്കുന്നത്. 


മുംബൈ: ബോളിവുഡ് യുവതാരങ്ങളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ആളാണ് കാര്‍ത്തിക് ആര്യന്‍. ഇപ്പോഴിതാ അദ്ദേഹം നായകനായ ഏറ്റവും പുതിയ ചിത്രം ചന്ദു ചാംപ്യന്‍ ബോക്സോഫീസില്‍ മുന്നേറുകയാണ്. ബയോഗ്രഫിക്കല്‍ സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം 14 നാണ് തിയറ്ററുകളില്‍ എത്തിയത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ആറുദിവസത്തെ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. 

ഇന്‍ട്രസ്ട്രീ ട്രാക്കറായ സാക്നില്‍ക്.കോമിന്‍റെ ആദ്യ കണക്കുകൾ പ്രകാരം ചിത്രം ഇന്ത്യയിൽ ആറാം ദിവസം നേടിയത് 3 കോടി രൂപയാണ്. ഇതോടെ ചിത്രത്തിൻ്റെ മൊത്തം കളക്ഷൻ ഇപ്പോൾ ഇന്ത്യയില്‍ 35.35 കോടിയായി. വിദേശ വിപണിയിൽ നിന്ന് 7.65 കോടി രൂപയുമാണ് ചിത്രം നേടിയത്. ഇതോടെ ആറു ദിവസം പിന്നിടുമ്പോൾ മൊത്തം കളക്ഷൻ 43 കോടി രൂപയാണ്. 120 കോടി മുടക്കി നിർമിച്ച സിനിമ ഇനിയും ഏറെ മുന്നേറാനുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Latest Videos

undefined

ഇന്ത്യയുടെ ആദ്യ പാരാലിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് മുരളികാന്ത് പേട്കറിന്‍റെ ജീവിതമാണ് കബീര്‍ ഖാന്‍ സിനിമയാക്കിയിരിക്കുന്നത്. കബീര്‍ ഖാനൊപ്പം സുമിത് അറോറയും സുദീപ്തൊ സര്‍ക്കാരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 

നദിയാദ്‍വാല ഗ്രാന്‍ഡ്സണ്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്, കബീര്‍ ഖാന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സാജിദ് നദിയാദ്‍വാല, കബീര്‍ ഖാന്‍ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയ് റാസ്, ഭുവന്‍ അറോറ, യഷ്പാല്‍ ശര്‍മ്മ, രാജ്പാല്‍ യാദവ്, അനിരുദ്ധ് ദാവെ, ശ്രേയസ് തല്‍പാഡെ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രീതം ആണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. പെന്‍ മരുധര്‍ ആണ് ചിത്രത്തിന്‍റെ വിതരണം.

'സത്യമൂർത്തി ഐപിഎസി'ന്റെ മാസ് എൻട്രി; ആരവം തീർത്ത് 'പോക്കിരി' റി- റിലീസ്, ദളപതി ഫാൻസിന് ആഘോഷത്തിമിർപ്പ്

പ്രിയങ്ക ചോപ്ര ഉടമസ്ഥയായിരുന്നു ന്യൂയോര്‍ക്ക് റെസ്റ്റോറൻ്റായ സോന അടച്ചുപൂട്ടുന്നു

click me!