പൊങ്കല്‍ ദിനത്തില്‍ തമിഴകം പിടിച്ചത് ആര്?: ധനുഷോ, ശിവകാര്‍ത്തികേയനും ഏലിയനും ചേര്‍ന്നോ; കളക്ഷന്‍ വിവരം പുറത്ത്

By Web Team  |  First Published Jan 13, 2024, 8:22 AM IST

ക്യാപ്റ്റന്‍ മില്ലര്‍ തമിഴ്നാട്ടില്‍ 460 സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്. തമിഴ്നാട്ടില്‍ ആകെ 1500 സ്ക്രീനുകള്‍ ഉണ്ടെന്നാണ് കണക്ക്. 


ചെന്നൈ: തമിഴ് സിനിമ ലോകത്ത് ഏറ്റവും വിലയേറിയ റിലീസ് ഡേറ്റാണ് ജനുവരിയിലെ പൊങ്കല്‍. ഇത്തവണ തമിഴകത്ത് രണ്ട് ചിത്രങ്ങളാണ് പൊങ്കലിന് റിലീസായത്. ഒന്ന് ശിവകാര്‍ത്തികേയന്‍ നായകനായ സയന്‍സ് ഫിക്ഷന്‍ അയലനും, രണ്ട് ധനുഷ് നായകനായ ക്യാപ്റ്റന്‍ മില്ലര്‍ എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രവും. ജനുവരി 12ന് ഇറങ്ങിയ ഇരുചിത്രങ്ങളും പൊസറ്റീവ് റിപ്പോര്‍ട്ടാണ് നല്‍കുന്നത് എന്നാണ് വിവരം. ഇതോടെ മികച്ച ഓപ്പണിംഗും ഇരു ചിത്രങ്ങളും നേടിയെന്നാണ് ആദ്യ കണക്കുകള്‍‍ വെളിവാക്കുന്നത്.

ക്യാപ്റ്റന്‍ മില്ലര്‍ തമിഴ്നാട്ടില്‍ 460 സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്. തമിഴ്നാട്ടില്‍ ആകെ 1500 സ്ക്രീനുകള്‍ ഉണ്ടെന്നാണ് കണക്ക്. അയലനും ഏതാണ്ട് ക്യാപ്റ്റന്‍ മില്ലറെക്കാള്‍ കുറഞ്ഞ സ്ക്രീനിലാണ് റിലീസ് ചെയ്തത് എങ്കിലും 400ന് മുകളില്‍ സ്ക്രീനുകള്‍ ലഭിച്ചെന്നാണ് വിവരം. 

Latest Videos

undefined

ആദ്യഘട്ടത്തിലെ കണക്കുകള്‍ പ്രകാരം ആദ്യ ദിന കളക്ഷനില്‍ ക്യാപ്റ്റന്‍ മില്ലറാണ് മുന്നില്‍ എത്തിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ കണക്ക് പ്രകാരം ധനുഷ് ചിത്രം 14 മുതല്‍ 17 കോടിവരെ തമിഴ്നാട്ടില്‍ കളക്ഷന്‍‍ നേടി. അതേ സമയം ഏലിയന്‍ ക്യാരക്ടറിന് നായകനോളം പ്രധാന്യം കൊടുത്ത ശിവകാര്‍ത്തികേയന്‍ ചിത്രം അയലന് ആദ്യദിനം ലഭിച്ച കളക്ഷന്‍ 10 കോടി മുതല്‍ 13 കോടിവരെയാണ് എന്നാണ് ആദ്യ കണക്കുകള്‍ പറയുന്നത്. 

അരുണ്‍ വിജയ് നായകനായ  മിഷന്‍ ചാപ്റ്റര്‍ 1 എന്ന ചിത്രവും തമിഴകത്ത് ജനുവരി 12ന് റിലീസായിരുന്നു. ചിത്രം അഞ്ച് കോടിയില്‍ താഴെയാണ് കളക്ട് ചെയ്തത് എന്നാണ് ആദ്യ വിവരം. 

അതേ സമയം മികച്ച പ്രതികരണമാണ് ധനുഷ് നായകനായ ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് ക്യാപ്റ്റൻ മില്ലര്‍ കാണുന്ന പ്രേക്ഷകരുടെ കുറിപ്പുകളില്‍ നിന്ന് വ്യക്തമാകുന്നത്.ധനുഷ് പ്രകടനത്തില്‍ വിസ്‍മയിപ്പിക്കുന്നു എന്നാണ് ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ക്യാപ്റ്റൻ മില്ലറിന് ലഭിക്കുന്ന പ്രതികരണങ്ങള്‍. മേയ്‍ക്കിംഗിലെ മികവും പ്രശംസ അര്‍ഹിക്കുന്നു. ആക്ഷനിലും മികവ് പുലര്‍ത്തിയിരിക്കുന്നു. വിഷ്വലും മനോഹരമായ ഒന്നാണെന്നും പശ്ചാത്തല സംഗീതം ത്രസിപ്പിക്കുന്നതാണെന്നുമാണ് ക്യാപ്റ്റൻ മില്ലര്‍ കാണുന്നവര്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.

സംവിധാനം അരുണ്‍ മതേശ്വരനാണ്. ധനുഷ് നായകനായ ക്യാപ്റ്റൻ മില്ലര്‍ ചിത്രത്തില്‍ നായിക പ്രിയങ്ക അരുള്‍ മോഹനുമൊപ്പം സുന്ദീപ് കിഷൻ, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെൻ, നിവേധിത സതിഷും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിര്‍വഹിക്കുക. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.

ശിവകാര്‍ത്തികേയന്‍ ചിത്രം അയലന്‍റെ സംവിധാനം ആര്‍ രവികുമാറാണ്. രാകുല്‍ പ്രീത് സിംഗാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായി എത്തുന്നത്. കൊടപടി ജെ രാജേഷാണ് നിര്‍മാണം. ഛായാഗ്രാഹണം നിരവ് ഷായാണ്. അയലാൻ ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തുകയെന്നാണ് റിപ്പോര്‍ട്ട്.

ബോക്സോഫീസില്‍ തന്‍റെ പവര്‍ കാണിച്ച് മഹേഷ് ബാബു; ഞെട്ടിച്ച് 'ഗുണ്ടൂര്‍ കാരം' ഫസ്റ്റ് ഡേ കളക്ഷന്‍.!

ആടി തകര്‍ത്ത് ജിസ്‌മി; 'ചേച്ചി ഇങ്ങനെ ശരീരം ഇളക്കല്ലേ, ശ്രദ്ധിക്കണേ'എന്ന് സ്നേഹത്തോടെ ആരാധകര്‍.!
 

click me!