സൂക്ഷ്‍മദര്‍ശിനി ശരിക്കും എത്രയാണ് നേടിയത്?, ഫൈനല്‍ കണക്കുകള്‍ പുറത്ത്

By Web Desk  |  First Published Jan 8, 2025, 10:50 AM IST

ബേസിലിന്റെ സൂക്ഷ്‍മദര്‍ശിനി ആകെ നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്.


മലയാളത്തിന്റെ നസ്രിയ നായികയായി വന്ന ചിത്രമാണ് സൂക്ഷ്‍മദര്‍ശിനി. ചിത്രത്തില്‍ ബേസിലാണ് നായകനായി എത്തിയത്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം സിയാണ്. ബേസിലിന്റ സൂക്ഷ്‍മദര്‍ശിനി സിനിമയുടെ ഫൈനല്‍ കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ്.

നസ്രിയയുടെ സൂക്ഷ്‍മദര്‍ശിനി ആഗോളതലത്തില്‍ 54.25  കോടി രൂപയാണ് നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 26.60 കോടി രൂപയും നേടിയത്. ആദ്യമായിട്ട് ബേസിലും നസ്രിയയും ഒന്നിക്കുന്ന ചിത്രം ആണ് സൂക്ഷ്‍മദര്‍ശിനി. ഇവരുടെ കെമിസ്‍ട്രി വര്‍ക്കായപ്പോള്‍ സൂക്ഷ്‍മദര്‍ശിനി സിനിമ വമ്പൻ ഹിറ്റാകുകയായിരുന്നു.

Latest Videos

ബേസിലിന്റെയും നസ്രിയയുടെയും സൂക്ഷ്‍മദര്‍ശിനി ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നതെന്നത്. സൂക്ഷ്‍മദര്‍ശിനി പശ്ചാത്തല സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രം ആണ് എന്നതും പ്രധാന പ്രത്യേകതയാണ്. പടിപടിയായി ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് കഥാ സഞ്ചാരം എന്നും സൂക്ഷ്‍മദര്‍ശിനി കണ്ടവര്‍ അഭിപ്രായപ്പെടുന്നു. സൂക്ഷ്‍മദര്‍ശിനിയില്‍ ഞെട്ടിക്കുന്ന ഒരു ട്വിസ്റ്റുമുണ്ടെന്നത് ചിത്രത്തില്‍ ആകാംക്ഷയുണ്ടാക്കുന്ന ഘടകമാണ്.

ഒരു ഫാമിലി ത്രില്ലര്‍ ആണ് സിനിമ എന്ന് വിശേഷിപ്പിച്ചിരുന്നു ബേസില്‍ ജോസഫ്. എന്നാല്‍ സാധാരണ ത്രില്ലര്‍ സിനിമകളുടെ ഒരു സ്വഭാവമല്ലെന്നും ബേസില്‍ ജോസഫ് വ്യക്തമാക്കുന്നു. സത്യന്‍ അന്തിക്കാട് സാറിന്‍റെ സിനിമകളുടെ രീതിയിലാണ് അതിന്‍റെ പോക്ക്. ആ രീതിയിലുള്ള ചുറ്റുവട്ടവും അയല്‍ക്കാരുമൊക്കെയാണ് ചിത്രത്തില്‍", ബേസില്‍ സൂചിപ്പിക്കുന്നു. 'ഒരു സത്യന്‍ അന്തിക്കാട് ത്രില്ലര്‍' എന്നാണ് ചിത്രീകരണത്തിനിടെ സൂക്ഷ്‍മദര്‍ശിനിയെക്കുറിച്ച് തങ്ങള്‍ പറയുമായിരുന്നതെന്നും നസ്രിയ വിശദീകരിച്ചിരുന്നു. പ്രിയദര്‍ശിനി എന്നാണ് ചിത്രത്തില്‍ നസ്രിയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മാനുവല്‍ ആയി ബേസില്‍ ജോസഫും ചിത്രത്തില്‍ എത്തിയിരിക്കുന്നു. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ ആണ് നിര്‍മാണം. തിരക്കഥ ലിബിനും അതുലും ചേർന്നാണ്.സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

Read More: അപകീര്‍ത്തിപരമായ കമന്റ്: പരാതിയുമായി ചലച്ചിത്ര താരം മാല പാര്‍വതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!