പൃഥ്വിരാജിന്‍റെ വില്ലന്‍ വേഷം തുണച്ചോ?: ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ 100 കോടി ക്ലബിലേക്ക്

By Web Team  |  First Published Apr 15, 2024, 5:21 PM IST

ചിത്രത്തിൻ്റെ നിർമ്മാതാവും മുൻ നടനുമായ ജാക്കി ഭഗ്‌നാനി കളക്ഷന്‍ സംബന്ധിച്ച അപ്ഡേറ്റ് പുറത്തുവിട്ടിട്ടുണ്ട്.


മുംബൈ: അക്ഷയ് കുമാർ, ടൈഗർ ഷ്‌റോഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർ അണിനിരന്ന ഈ വർഷത്തെ  ഈദ് റിലീസ് ബോളിവുഡ് ചിത്രമാണ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ ആദ്യവാരാന്ത്യത്തില്‍ ചിത്രം 100 കോടിക്ക് അടുത്ത് കളക്ഷനാണ് നേടിയിരിക്കുന്നത്.

ചിത്രത്തിൻ്റെ നിർമ്മാതാവും മുൻ നടനുമായ ജാക്കി ഭഗ്‌നാനി ഇത് സംബന്ധിച്ച അപ്ഡേറ്റ് പുറത്തുവിട്ടിട്ടുണ്ട്. 'ബഡേ മിയാൻ ചോട്ടെ മിയാൻ' ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെന്നും ആദ്യ വാരാന്ത്യത്തിൽ മികച്ച രീതിയിൽ  ലോകമെമ്പാടുമായി 96.18 കോടി രൂപ കളക്ഷൻ നേടിയതായി പറയുന്ന ഒരു വീഡിയോ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

Latest Videos

undefined

അതേ സമയം അക്ഷയ്‌ കുമാറും ടൈഗറും ആദ്യമായി സ്‌ക്രീനിൽ ഒന്നിച്ച് എത്തിയ ബഡേ മിയാൻ ഛോട്ടേ മിയാൻ സമ്മിശ്ര അഭിപ്രായങ്ങൾ നേടിയിരിക്കുന്നത്.ഇന്ത്യയിൽ നാല് ദിവസം കൊണ്ട് 40.8 കോടി രൂപയാണ് ചിത്രം നേടിയതെന്ന് ട്രേഡ് സൈറ്റായ സാക്നിൽക്.കോം റിപ്പോർട്ട് ചെയ്യുന്നത്.

ആദ്യ ദിനം 15.65 കോടി രൂപയാണ് ചിത്രം നേടിയത്. ആദ്യ വെള്ളിയാഴ്ചയായ രണ്ടാം ദിവസം, ചിത്രം 7.6 കോടി രൂപ കളക്ഷൻ നേടിയിരുന്നു. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം 8.5 കോടി, 9.05 കോടി എന്നിങ്ങനെ വരുമാനത്തിൽ വർദ്ധനയുണ്ടാക്കി ചിത്രം. 

ഇതുവരെ കാണാത്ത അവതാരത്തിൽ പൃഥ്വിരാജ് സുകുമാരനെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ബഡേ മിയാൻ ചോട്ടെ മിയാൻ’.അടുത്തിടെ പുറത്തുവിട്ട ട്രെയിലറും ഇപ്പോൾ റിലീസായ പോസ്റ്ററും നിഗൂഢമായ ലക്ഷ്യത്തോടെ നില്‍ക്കുന്ന ഒരു വില്ലനെയാണ് കാണിച്ചത്. പൃഥ്വിക്ക് നല്‍കിയ വേഷത്തില്‍ കാര്യമായി തന്നെ താരം അഭിനയിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 

അയ്യ, ഔറം​ഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമ്മാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ ത്രില്ലർ എൻ്റർടെയിനർ ഗണത്തിലുള്ള ചിത്രം  ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ തിയറ്ററുകളിലെത്തിയിട്ടുണ്ട്. 

ധ്യാനും പ്രണവും ദാസനും വിജയനും പോലെയുണ്ടോ? ശ്രീനിവാസന്‍റെ ഉത്തരം ഇതാണ്

300 കോടിയില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം; റിലീസ് എന്നാണ്, ചോദിക്കുന്നവര്‍ക്ക് 'ഡബിള്‍ ഇംപാക്ട്' ഉത്തരം.!

click me!