നിര്‍മ്മാതാക്കള്‍ കൊടുക്കുന്നത് വന്‍ ഹൈപ്പ്, എന്നാല്‍ രക്ഷപ്പെടുമോ ബേബി ജോണ്‍, അഡ്വാന്‍സ് ബുക്കിംഗ് കണക്ക് !

By Web Team  |  First Published Dec 25, 2024, 8:08 AM IST

ക്രിസ്മസ് റിലീസായി എത്തിയ വരുൺ ധവാൻ ചിത്രം ബേബി ജോണിന് പ്രതീക്ഷിച്ചത്ര ബുക്കിംഗ് ലഭിക്കുന്നില്ല.


മുംബൈ: ബോളിവുഡിൽ ഉത്സവകാല റിലീസുകള്‍ എല്ലായ്‌പ്പോഴും സൂപ്പർ താരങ്ങൾക്കായി മാറ്റിവയ്ക്കുന്നതാണ് പതിവ്. കൂടുതലും ഖാൻമാരാണ് ഈ ദിവസങ്ങള്‍ കൈയ്യടക്കാറ്. ക്രിസ്മസ് ദിനം കുറേക്കാലം ആമിർ ഖാൻ സിനിമകൾ റിലീസ് ചെയ്തിരുന്ന സമയം ആയിരുന്നു, ഈ വർഷവും സിതാരെ സമീൻ പറിന്‍റെ റിലീസ് ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. 

എന്നാല്‍ ഈ ചിത്രം വൈകിയതിനാൽ വരുൺ ധവാന്‍ നായകനായ ആക്ഷൻ പാക്ക്ഡ് ഡ്രാമയായ ബേബി ജോണ്‍ പ്രേക്ഷകരിലേക്ക് എത്തുകയായിരുന്നു. കലീസ് സംവിധാനം ചെയ്ത് ആറ്റ്‌ലി നിർമ്മിക്കുന്ന ചിത്രത്തിൽ ബേബി ജോണായി വരുണ്‍ എത്തുന്നു.

Latest Videos

undefined

വാമിഖ ഗബ്ബി, കീർത്തി സുരേഷ്, ജാക്കി ഷ്രോഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ റിലീസ്  അഡ്വാൻസ് ബുക്കിംഗുകൾ ദിവസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന് അണിയറക്കാര്‍ നല്‍കുന്ന ഹൈപ്പിന് അനുസരിച്ച് ബുക്കിംഗ് ചിത്രത്തിന് ലഭിക്കുന്നില്ലെന്നാണ് വിവരം. റിലീസ് ദിനത്തിന്‍റെ തലേന്ന് വരെ 44,782 ടിക്കറ്റുകൾ മാത്രമാണ് ബേബി ജോണിന്‍റെ വിറ്റഴിഞ്ഞത്. 

ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്‍റെ കണക്കുകൾ പ്രകാരം, അഡ്വാൻസ് ബുക്കിംഗിലൂടെ 1.32 കോടി രൂപയാണ് ബേബി ജോൺ നേടിയത്. ബ്ലോക്ക് ചെയ്ത സീറ്റുകളുടെ അഡ്വാൻസ് ബുക്കിംഗിലൂടെ ബേബി ജോണിന്‍റെ ഇതുവരെയുള്ള ആകെ കളക്ഷൻ 2.05 കോടി രൂപയാണ്. ചിത്രത്തിന് ആകെ 6,150 ഷോകളുണ്ട്, ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ ഷോകൾ ഉള്ളത് 1,256. മഹാരാഷ്ട്രയിൽ 1,148 ഷോകളും ഡൽഹിയിൽ 833 ഷോകളും ലിസ്റ്റ് ചെയ്തിട്ടുണ്ട്.

മുൻകൂർ ബുക്കിംഗ് വിൽപ്പനയിൽ നിന്ന് ഡൽഹിയിൽ നിന്ന് ഏകദേശം 33.11 ലക്ഷം രൂപയും മുംബൈയിൽ നിന്ന് 24.33 ലക്ഷം രൂപയും ലഭിച്ചു. അടുത്തിടെ മുംബൈയിൽ നടന്ന ഒരു പത്രസമ്മേളനത്തിൽ വരുൺ പറഞ്ഞിരുന്നു “ബേബി ജോണിന് ശക്തമായ പിന്തുണ ആവശ്യമാണ്. ഇന്നത്തെ പരിതസ്ഥിതിയിൽ, ഇത്തരം ഒരു ചിത്രം ഇറക്കണമെങ്കില്‍ ശക്തമായ നിര്‍മ്മാതാവിന്‍റെ പിന്തുണ വേണം. അല്ലെങ്കിൽ ഒരു സിനിമ റിലീസ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. ഏകദേശം 55 ദിവസങ്ങൾക്ക് ശേഷം ഒരു ഹിന്ദി സിനിമ റിലീസ് ചെയ്യാൻ പോകുന്നത്. 

എന്‍റെ ഒരു സിനിമ ക്രിസ്മസിന് റിലീസ് ചെയ്യണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഈ തീയതി ലഭിക്കാൻ ഞങ്ങൾ ശരിക്കും പോരാടുകയും കഷ്ടപ്പെടുകയും ചെയ്യേണ്ടിവന്നു. ചരിത്രപരമായി, ഈ തീയതിയിൽ, ആമിർ സാർ ധാരാളം സിനിമകൾ റിലീസ് ചെയ്യാറുണ്ടായിരുന്നു. ഞങ്ങൾക്ക് ഈ തീയതി നൽകിയതിന് ഞങ്ങൾ അദ്ദേഹത്തോട് നന്ദിയുണ്ട്” വരുണ്‍ പറഞ്ഞു.

അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള അതിഥി വേഷത്തിൽ ബേബി ജോണില്‍ സൽമാൻ ഖാനും എത്തും. കൂടാതെ, ഗായകൻ ദിൽജിത് ദോസഞ്ചും "നൈനെ മാറ്റാക്ക" എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെടും. 

ഉത്തരേന്ത്യന്‍ തിയറ്ററുകളില്‍ ക്രിസ്‍മസ് പ്രതിസന്ധി; 'ബേബി ജോണി'നുവേണ്ടി 'പുഷ്‍പ 2' ഒഴിവാക്കാന്‍ വിതരണക്കാര്‍

ആദ്യ ബോളിവുഡ് ചിത്രത്തില്‍ കീര്‍ത്തി സുരേഷിന്‍റെ ശമ്പളം: ബേബി ജോണ്‍ താരങ്ങളുടെ പ്രതിഫലം ഇത്രയോ?


 

click me!