വെറും രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറാൻ അവതാർ: ദി വേ ഓഫ് വാട്ടറിന് കഴിഞ്ഞു. ഞായറാഴ്ച ചിത്രം 46 കോടി നേടിയിരുന്നു.
ചെന്നൈ: അവതാർ ദ വേ ഓഫ് വാട്ടര്‍ തീയറ്ററില്‍ എത്തി നാലാം ദിവസത്തിലെ ബോക്സ് ഓഫീസിലെ ആദ്യ ട്രെൻഡുകൾ അനുസരിച്ച് ഞായറാഴ്ചയെ അപേക്ഷിച്ച് കളക്ഷനില്‍ 60 ശതമാനത്തോളം ഇടിവ് സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
അവതാര്‍ സീരിസിലെ പുതിയ ചിത്രമായ അവതാർ: ദി വേ ഓഫ് വാട്ടർ ദശാബ്ദത്തിലേറെ എടുത്താണ് ജെയിംസ് കാമറൂൺ വീണ്ടും ബിഗ് സ്‌ക്രീനില്‍ എത്തിച്ചത്. വലിയ ആവേശമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും വാരാന്ത്യത്തില്‍ ലഭിച്ച പ്രതികരണം ചിത്രത്തിന് വാരദിനങ്ങളില്‍ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
പ്രതീക്ഷിച്ചത് പോലെ തന്നെ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. സയൻസ് ഫിക്ഷൻ ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം ലഭിച്ചു. അസാധാരണമായ വിഎഫ്‌എക്‌സിന് ചിത്രം ഏറെ പ്രശംസിക്കുന്നുണ്ടെങ്കിലും, കഥ പറച്ചില്‍ രീതിയില്‍ വിരുദ്ധ അഭിപ്രായങ്ങള്‍ വരുന്നുണ്ട്.
വെറും രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറാൻ അവതാർ: ദി വേ ഓഫ് വാട്ടറിന് കഴിഞ്ഞു. ഞായറാഴ്ച ചിത്രം 46 കോടി നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ കളക്ഷൻ 129 കോടിയാണ്. ആദ്യകാല ട്രെൻഡ് റിപ്പോർട്ട് അനുസരിച്ച് ജെയിംസ് കാമറൂണിന്റെ ഈ ചിത്രം ആദ്യ തിങ്കളാഴ്ച മുന്‍ ദിവസത്തെ അപേക്ഷിച്ച് 60 ശതമാനം ഇടിവ് കാണിച്ച് 16-18 കോടി രൂപ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നേടിയിട്ടുണ്ട്.
എന്നിരുന്നാലും, ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്ന പ്രേക്ഷകരുടെ കാര്യത്തിൽ ഇത് ഇപ്പോഴും ഒരു വലിയ നേട്ടമാണ്. ഈ നിരക്കിൽ ചിത്രം ഒരാഴ്ചയ്ക്കുള്ളിൽ 200 കോടി ക്ലബ്ബിൽ കയറാനാണ് സാധ്യതയുണ്ടെന്നാണ് ബോക്സ് ഓഫീസ് നിരീക്ഷകര്‍ പറയുന്നത്.
അവതാർ 2 അവതാറിലെ സംഭവങ്ങൾക്ക് ശേഷം ഒരു ദശാബ്ദത്തിലേറെയായി ആരംഭിക്കുകയും 'സുള്ളി ജെയ്ക്ക്, നെയ്തിരി, അവരുടെ കുട്ടികളും അടങ്ങുന്ന കുടുംബത്തിന്‍റെ കഥ പറയുകയും ചെയ്യുന്ന കഥഗതിയാണ് സ്വീകരിക്കുന്നത്. ജെയിംസ് കാമറൂണിന്റെ സംവിധാനത്തിൽ വർത്തിംഗ്ടണിന്റെ സുള്ളിയും സൽദാനയുടെ നെയ്തിരിയും അവരുടെ കുടുംബത്തെ സംരക്ഷിക്കാന്‍ നടത്തുന്ന പോരാട്ടമാണ് ചിത്രത്തില്‍.
അപ്രതീക്ഷിതമായ സംഭവങ്ങൾ അവരെ അവരുടെ യഥാര്‍ത്ഥ സ്ഥലത്ത് നിന്നും മാറിപ്പോകാന്‍ പ്രേരിപ്പിക്കുകയും, സുള്ളികൾ പണ്ടോറയുടെ വിശാലമായ സമുദ്ര ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നു. തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ചിത്രത്തിന്‍റെ അടിസ്ഥാനം.
അവതാർ: ദി വേ ഓഫ് വാട്ടർ കാണ്ടുകൊണ്ടിരുന്നയാള്‍ ഹൃദയാഘാതം മൂലം മരിച്ചു
വരു കാണൂ, വീണ്ടും പാണ്ടോറയിലെ അത്ഭുത കാഴ്ചകള്‍ - അവതാര്‍ വേ ഓഫ് വാട്ടര്‍ റിവ്യൂ