ബോളിവുഡിനെ പിന്നിലാക്കി, ബാഹുബലിയെ തൊടാനായില്ല, അവഞ്ചേഴ്‍സിന്റെ കളക്ഷൻ റിപ്പോര്‍ട്ട്

By Web Team  |  First Published Apr 27, 2019, 5:31 PM IST

ലോകമമെമ്പാടും ആരാധകരുള്ള അവഞ്ചേഴ്‍സ് പരമ്പരയിലെ അവഞ്ചേഴ്‍സ്: എൻഡ് ഗെയിമിന് ഇന്ത്യയിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യയില്‍ നിന്ന് മാത്രം 53 കോടി രൂപയാണ് അവഞ്ചേഴ്‍സ് നേടിയത്. ബോളിവുഡ് ചിത്രങ്ങളെയെല്ലാം പിന്നിലാക്കിയാണ് അവഞ്ചേഴ്‍സിന്റെ നേട്ടം. അതേസമയം തെന്നിന്ത്യൻ ചിത്രമായ ബാഹുബലിയുടെ റെക്കോര്‍ഡ് ഭേദിക്കാൻ അവഞ്ചേഴ്‍സിന് ആയിട്ടില്ല. ബാഹുബലി രണ്ട് ഇന്ത്യയില്‍ നിന്ന് മാത്രമായി ആദ്യ ദിവസം സ്വന്തമാക്കിയത് 152 കോടി രൂപയിലധികമാണ്.

ചൈനയിലും അവഞ്ചേഴ്‍സിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ഒന്നാം ദിവസം 750 കോടി രൂപയിലധികമാണ് അവഞ്ചേഴ്‍സ് സ്വന്തമാക്കിയത്.

Latest Videos

click me!