ആസിഫ് അലിയുടെ കിഷ്‍കിന്ധാ കാണ്ഡത്തിന്റെ കളക്ഷനില്‍ ട്വിസ്റ്റ്.
വൻ ക്രൗഡ് പുള്ളറായ ഒരു താരമല്ല ആസിഫ് അലി. പക്ഷേ ആസിഫ് അലി നായകനായ ചിത്രങ്ങളെല്ലാം പല വിധം ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. അത്തരത്തില്‍ ചേര്‍ത്തുവയ്‍ക്കാവുന്ന ഒരു പുതിയ ചിത്രമാണ് കിഷ്‍കിന്ധാ കാണ്ഡവും. അത് മാത്രവുമല്ല ഓരോ ദിവസവും കളക്ഷൻ വര്‍ദ്ധിക്കുന്ന ഒരു കാഴ്‍ചയും കാണാനാകുന്നുവെന്നാണ് ചിത്രത്തെ പ്രസക്തമാക്കുന്നത്.
നാല്‍പ്പത്തിയഞ്ച് ലക്ഷം മാത്രമാണ് റിലീസിന് ചിത്രത്തിന് നേടാനായത്. എന്നാല്‍ കിഷ്‍കിന്ധാ കാണ്ഡത്തിന് രണ്ടാം ദിവസം നേടാനായത് ആകട്ടെ 66 ലക്ഷമാണ്. അങ്ങനെ കിഷ്‍കിന്ധാ കാണ്ഡം 1.23 കോടി ആഗോളതലത്തില്‍ ആകെ നേടിയിരിക്കുന്നു എന്നാണ് സിനിമാ അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്. അതായാത് വമ്പൻ ഹിറ്റിലേക്ക് ആസിഫിന്റെ ചിത്രം കുതിക്കുന്നുവെന്ന് സാരം.
undefined
ആസിഫ് അലിയുടെ മനോഹരമായ ചിരി സിനിമാ ആരാധകരെ ആകര്‍ഷിക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ആസിഫ് അലിയുടെ ഫോട്ടോ പങ്കുവെച്ച് ചിരിയെ പ്രശംസിക്കുകയാണ് ആരാധകര്‍. വിജയത്തിന്റെ ഒരു മന്ദസ്‍മിതം പോലെ താരത്തിന്റെ ആ ചിരി മലയാളത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. തിരക്കഥയുടെ തെരഞ്ഞെടുപ്പില്‍ വേറിട്ട സൂക്ഷ്‍മത താരം പുലര്‍ത്തുന്നുവെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നതും.
ആസിഫിന്റെ കിഷ്‍കിന്ധാ കാണ്ഡം സിനിമയുടെ സംവിധാനം ദിൻജിത്ത് അയ്യത്താനാണ്. ആസിഫിനൊപ്പം കിഷ്‍കിന്ധാ കാണ്ഡം എന്ന സിനിമയില്‍ വിജരാഘവൻ, അപര്‍ണ ബാലമുരളി, അശോകൻ, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി നിഷാൻ, ഷെബിൻ ബെൻസണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്ന ബാഹുല്‍ രമേഷാണ്. തിരക്കഥ എഴുതിയിരിക്കുന്നതും ബാഹുല്‍ രമേഷാണ്. നിര്‍മാണം ജോബി ജോര്‍ജ് തടത്തിലാണ്, 126 മിനിറ്റാണ് ത്രില്ലര്‍ ഴോണറിലുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യം, സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദാണ്.
Read More: ആരൊക്കെ വീണു?, ഓപ്പണിംഗില്‍ ഞെട്ടിക്കുന്ന കളക്ഷൻ, അജയന്റെ രണ്ടാം മോഷണം നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക