സെപ്റ്റംബറില്‍ 1066 കോടി നേടി ഇന്ത്യന്‍ സിനിമ! കളക്ഷന്‍ 'ടോപ്പ് 10' ല്‍ രണ്ട് മലയാള ചിത്രങ്ങള്‍

By Web Team  |  First Published Oct 21, 2024, 9:35 PM IST

ആദ്യ അഞ്ച് സ്ഥാനങ്ങളിലും തെന്നിന്ത്യന്‍ സിനിമകള്‍. മൂന്ന്, നാല് സ്ഥാനങ്ങളില്‍ മലയാള സിനിമകള്‍


ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് മികച്ച വര്‍ഷമാണ് ഇത്. ബോളിവുഡ് സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പലപ്പോഴും പ്രതീക്ഷിച്ച വിജയം ലഭിക്കാതെ പോയതൊഴിച്ചാല്‍ മറുഭാഷാ സിനിമാ വ്യവസായങ്ങളില്‍ നിന്ന് മികച്ച വിജയങ്ങള്‍ ഉണ്ടാവുന്നുണ്ട്. ബോളിവുഡില്‍ നിന്ന് പല അപ്രതീക്ഷിത വിജയങ്ങളും. തെന്നിന്ത്യന്‍ സിനിമകളുടെ മുന്നേറ്റം പലപ്പോഴും ട്രാക്കര്‍മാര്‍ ഊന്നി പറയുമ്പോഴും ആകെ കളക്ഷനില്‍ ഹിന്ദി സിനിമയെ വെല്ലാന്‍ ഇപ്പോഴും മറ്റ് ചലച്ചിത്ര വ്യവസായങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഇപ്പോഴിതാ സെപ്റ്റംബര്‍ മാസത്തെ ഇന്ത്യന്‍ സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ.

ഇവരുടെ കണക്ക് പ്രകാരം ഇന്ത്യന്‍ സിനിമയ്ക്ക് മികച്ച മാസമായിരുന്നു സെപ്റ്റംബര്‍. ഈ വര്‍ഷം ഇതുവരെയുള്ള കണക്ക് പരിശോധിച്ചാല്‍ ഏറ്റവും മികച്ച മൂന്നാമത്തെ കളക്ഷന്‍ ലഭിച്ച മാസം. പല ഭാഷകളില്‍ നിന്നായി സെപ്റ്റംബറില്‍ റിലീസ് ചെയ്യപ്പെട്ട ഇന്ത്യന്‍ സിനിമകള്‍ ഇന്ത്യയില്‍ നിന്നു തന്നെ ആകെ നേടിയ ഗ്രോസ് കളക്ഷന്‍ 1066 കോടി വരും!

Latest Videos

പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ദേവര പാര്‍ട്ട് 1 ആണ് സെപ്റ്റംബറില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമ. ആഭ്യന്തര ബോക്സ് ഓഫീസില്‍ നിന്ന് 337 കോടിയാണ് ചിത്രം നേടിയത്. രണ്ടാം സ്ഥാനത്ത് വിജയ് നായകനായ ഗോട്ട് ആണ്. 293 കോടിയാണ് ചിത്രത്തിന്‍റെ ഇന്ത്യന്‍ കളക്ഷന്‍. മൂന്ന്, നാല് സ്ഥാനങ്ങളില്‍ മലയാള ചിത്രങ്ങളാണെന്നത് മലയാള സിനിമയ്ക്ക് അഭിമാനമാണ്. അജയന്‍റെ രണ്ടാം മോഷണമാണ് മൂന്നാം സ്ഥാനത്ത്. റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്‍റെ ഇന്ത്യന്‍ കളക്ഷന്‍  76 കോടിയാണ്. നാലാം സ്ഥാനത്ത് കിഷ്‍കിന്ധാ കാണ്ഡവും. 49 കോടിയാണ് പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം കിഷ്‍കിന്ധാ കാണ്ഡം ഇന്ത്യയില്‍ നിന്ന് നേടിയത്. സെപ്റ്റംബറിലെ ടോപ്പ് 10 ബോക്സ് ഓഫീസ് ഹിറ്റുകളില്‍ രണ്ട് മലയാള ചിത്രങ്ങളാണ് ഉള്ളത്. രണ്ടും ഓണം റിലീസുകളായെത്തിയ ചിത്രങ്ങളാണ്. 

ALSO READ : 'വാഴ'യ്ക്ക് മുന്‍പേ ഹാഷിര്‍ അഭിനയിച്ച സിനിമ; 'ശ്രീ ഗരുഡകല്‍പ്പ' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!