ആദ്യദിനം 41 ഷോകള്‍! അഡ്വാന്‍സ് ബുക്കിംഗിലൂടെ 28,500 ടിക്കറ്റുകള്‍; 'ലിയോ' കളക്ഷന്‍ പുറത്തുവിട്ട് ഏരീസ്പ്ലെക്സ്

By Web Team  |  First Published Oct 19, 2023, 3:09 PM IST

റിലീസ് ദിവസത്തെ കാര്യമെടുത്താല്‍ 10,510 ടിക്കറ്റുകളാണ് ഏരീസ്പ്ലെക്സ് വിറ്റിരിക്കുന്നത്


കേരളത്തില്‍ വിജയ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നതുപോലെയുള്ള വരവേല്‍പ്പ് പല മലയാളി താരങ്ങളുടെ ചിത്രങ്ങള്‍ക്കും ലഭിക്കാറില്ല. അത്രയും വലിയ ആരാധകവൃന്ദമാണ് ഇളയദളപതിക്ക് കേരളത്തില്‍ ഉള്ളത്. കേരളത്തില്‍ ഏറ്റവുമധികം വിജയ് ആരാധകരുള്ള സെന്‍ററുകളിലൊന്നാണ് തിരുവനന്തപുരം. വിജയ് ചിത്രങ്ങളുടെ റിലീസ് ദിനത്തില്‍ കേരളത്തില്‍ ഷോ കൌണ്ടിലും മുന്നില്‍ നില്‍ക്കാറുള്ള സ്ഥലമാണ് തിരുവനന്തപുരം. ഇപ്പോഴിതാ തങ്ങളുടെ തിയറ്ററില്‍ ലിയോ നേടിയ ഓപണിംഗ് കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രധാന തിയറ്റര്‍ കോംപ്ലെക്സുകളില്‍ ഒന്നായ ഏരീസ്പ്ലെക്സ് എസ് എല്‍ സിനിമാസ്.

അഡ്വാന്‍സ് ബുക്കിംഗിലൂടെ 28,500 ടിക്കറ്റുകളാണ് തങ്ങള്‍ വിറ്റതെന്ന് അവര്‍ അറിയിക്കുന്നു. 55 ലക്ഷം രൂപയാണ് ഇതുവഴി തിയറ്റര്‍ സമാഹരിച്ചിരിക്കുന്നത്. ഇനി റിലീസ് ദിവസത്തെ കാര്യമെടുത്താല്‍ 10,510 ടിക്കറ്റുകളാണ് ഏരീസ്പ്ലെക്സ് വിറ്റിരിക്കുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം 17.92 ലക്ഷം രൂപയാണ്. തങ്ങളെ സംബന്ധിച്ച് ഇത് ചരിത്രമാണെന്ന് ഏരീസ്പ്ലെക്സ് അണിയറക്കാര്‍ അറിയിക്കുന്നു. കേരളമൊട്ടാകെ അഡ്വാന്‍സ് ബുക്കിംഗില്‍ റെക്കോര്‍ഡ് പ്രതികരണം ലഭിച്ച ചിത്രമാണ് ലിയോ. അഡ്വാന്‍സ് ബുക്കിംഗിലൂടെത്തന്നെ കേരളത്തിലെ മികച്ച ഓപണിംഗ് നേടുന്ന ചിത്രമായും മാറിയിരുന്നു ലിയോ. 

Latest Videos

തൃഷ നായികയാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍, ഗൌതം വസുദേവ് മേനോന്‍, മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, മാത്യു തോമസ്, ജോര്‍ജ് മരിയന്‍, സാന്‍ഡി മാസ്റ്റര്‍, ബാബു ആന്‍റണി, മനോബാല, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മനോജ് പരമഹംസ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. സംഗീതം അനിരുദ്ധ് രവിചന്ദര്‍. ശ്രീ ഗോകുലം മൂവിസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

ALSO READ : 'കണ്ണൂര്‍ സ്ക്വാഡിന് വീണ്ടും തിയറ്റര്‍ കൊടുക്കുക'; അല്ലെങ്കില്‍ മലയാള സിനിമയോടുള്ള അനീതിയെന്ന് ഒമര്‍ ലുലു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!