ചേട്ടന്‍ നായകനായ ചിത്രത്തെ മറികടന്ന് അനിയന്‍ വില്ലനായി തകര്‍ത്ത ചിത്രം.!

By Web Team  |  First Published Dec 21, 2023, 7:08 PM IST

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിൽ കപൂർ, രശ്മിക മന്ദാന, ശക്തി കപൂർ, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.


മുംബൈ: രൺബീർ കപൂര്‍ നായകനായ അനിമൽ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ റെക്കോർഡ് നേട്ടങ്ങള്‍ തുടരുകയാണ്. ഗംഭീരമായ ആദ്യത്തെ വീക്കന്‍റ് കളക്ഷന് ശേഷം  പ്രവൃത്തി ദിവസങ്ങളിൽ പോലും ചിത്രം ശക്തമായ നിലയില്‍ ബോക്സോഫീസില്‍ നില നിന്നു. എ സര്‍ട്ടിഫിക്കേറ്റ് ചിത്രമായിട്ടും  ഇതിനകം ആഭ്യന്തര ബോക്സോഫീസില്‍ ചിത്രം 500 കോടി ക്ലബ്ബിൽ കടന്നു. 

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിൽ കപൂർ, രശ്മിക മന്ദാന, ശക്തി കപൂർ, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഡിസംബർ 1 ന് റിലീസ് ചെയ്തപ്പോൾ സമ്മിശ്ര റിവ്യൂവാണ് ചിത്രത്തിന് ലഭിച്ചത്. പക്ഷേ ടാർഗെറ്റ് പ്രേക്ഷകര്‍ തീയറ്ററില്‍‌ ഇരച്ച് എത്തിയതോടെ ചിത്രത്തിന്‍റെ ബോക്സോഫീസ് ജാതകം മാറി. തുടർന്ന് സോഷ്യൽ മീഡിയയിലെ വിവാദങ്ങളും ചൂടേറിയ ചർച്ചകളും ചിത്രത്തിന്‍റെ കളക്ഷനെ ബാധിച്ചില്ല എന്ന് പറയാം. 

Latest Videos

ചിത്രം ബോക്സോഫീസില്‍ 20 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സണ്ണി ഡിയോളിന്‍റെ ഈ വര്‍ഷത്തെ  അത്ഭുത ഹിറ്റ് ഗദ്ദര്‍ 2 വിന്‍റെ ലൈഫ് ടൈം ബിസിനസ് കടന്നിരിക്കുകയാണ് അനിമല്‍. സാക്നില്‍ക്.കോം കണക്ക് പ്രകാരം തിങ്കള്‍, ചൊവ്വ ദിനങ്ങളെ അപേക്ഷിച്ച് ബുധനാഴ്ച അനിമല്‍ കളക്ഷന്‍ താഴോട്ട് പോയി. 5 കോടിയാണ് ചിത്രം നേടിയത്. എങ്കിലും മൂന്നാഴ്ച പിന്നിട്ട ചിത്രം തരക്കേടില്ലാത്ത കളക്ഷനാണ് നേടിയിരിക്കുന്നത്. 

ഇതോടെ അനിമലിന്‍റെ ഇന്ത്യയിലെ കളക്ഷന്‍ 528.69 കോടിയായി. ഗദ്ദര്‍ 2 ലൈഫ് ടൈം കളക്ഷന്‍ 524.80 കോടിയാണ്. ഈ ലിസ്റ്റില്‍‌ ഒന്നാം സ്ഥാനത്ത് ഷാരൂഖ് ഖാന്‍റെ ജവാനാണ്. ജവാന്‍റെ ഇന്ത്യന്‍ കളക്ഷന്‍ 643.87 കോടിയാണ്.  രണ്‍ബീറിന്‍റെ കരിയറിലെ ഏറ്റവും കളക്ഷന്‍ നേടുന്ന ചിത്രമാണ് ഇതോടെ അനിമല്‍.ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍‌ ഒരു എ പടത്തിന് കിട്ടുന്ന ഏറ്റവും കൂടിയ കളക്ഷനാണ് അനിമല്‍ നേടിയിരിക്കുന്നത്. അനിമലില്‍ ബോബി ഡിയോളിന്‍റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനാല്‍‌ തന്നെ സണ്ണി ഡിയോള്‍ നായകനായ ചിത്രത്തിന്‍റെ കളക്ഷനെ അനുജന്‍‌ വില്ലനായ ചിത്രം മറികടക്കുന്നു എന്ന കൌതുകവും നിലവിലുണ്ട്. 

അതേ സമയം പത്തൊന്‍പതാം ദിനത്തില്‍ അനിമല്‍ ആഗോളതലത്തില്‍ 847.70 കോടി ഗ്രോസ് നേടിയിരുന്നു. ഇതോടെ ആമിർ ഖാന്റെ പികെയുടെ 847.70 കോടി ഗ്രോസ് എന്ന ആജീവനാന്ത കളക്ഷന്‍ മറികടന്ന് കൂടുതൽ കളക്ഷൻ നേടിയ 9-ാമത്തെ ഇന്ത്യൻ ചിത്രമായി അനിമല്‍ മാറിയിരുന്നു.

സംഭവം ഹൈ പൊസറ്റീവ്, ലാലേട്ടന്റെ തിരിച്ചുവരവ്; ആറു മണിക്ക് ശേഷം ബോക്സോഫീസ് കത്തിച്ച് 'നേര്'.!

സലാര്‍ കാത്തിരുന്ന ആരാധകര്‍ക്ക് ഞെട്ടലായി വാര്‍ത്ത; നിര്‍മ്മാതാക്കള്‍ കടുത്ത തീരുമാനത്തില്‍‌.!

tags
click me!