ബച്ചന്റെ ആ ചിത്രത്തിന്റെ ആകെ കളക്ഷൻ തുകയും ഞെട്ടിക്കുന്നത്.
അമിതാഭ് ബച്ചൻ നായകനായി വന്ന ചിത്രമാണ് ചീനി കം. 2007 പ്രദര്‍ശനത്തിന് എത്തിയ ബോളിവുഡ് ചിത്രത്തില്‍ നായിക തബുവായിരുന്നു. ആര് ബല്‍കിയാണ് സംവിധാനം നിര്‍വഹിച്ചത്. ചീനി കം ചിത്രീകരണത്തിന് സല്മാൻ ഖാൻ സഹായിച്ചത് വെളിപ്പെടുതത്തിയിരിക്കുകയാണ് ആര് ബല്‍കി.
അന്ന് ജിബ് വാടകയ്ക്കെടുക്കാനുള്ള പണം പോലും ഉണ്ടായിരുന്നില്ലെന്നെന്ന് ആര് ബല്‍കി വെളിപ്പെടുത്തുന്നു. അന്ന് സല്മാൻ ഖാൻ നായകനായ ചിത്രം സലാം എ ഇഷ്ക് ചിത്രീകരിക്കുകയായിരുന്നു. അവര്‍ ബ്രേക്ക് എടുത്തപ്പോള്‍ ജിബ് തങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ഫോക്കസ് പുള്ളര്‍ പോലും അന്ന് തങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. വെറും ക്യാമറ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും സംവിധായകൻ വെളിപ്പെടുത്തുന്നു. ബജറ്റ് 11 കോടി രൂപയായിരുന്നു. ആഗോളതലത്തില്‍ 32 കോടി നേടിയ ചിത്രം വൻ ലാഭത്തിലുമായി.
undefined
ഒടുവില്‍ ടൈഗര്‍ 3യാണ് സല്മാൻ ഖാന്റേതായി പ്രദര്‍ശനത്തിനെത്തിയത്. സല്‍മാന്റെ ടൈഗര്‍ 3 ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ 39.5 കോടി ഇന്ത്യയില്‍ നേടി.
ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്തിരുന്നു. അതിനാല്‍ നിരവധി പേര് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച ഒരു പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്തു. ചിത്രത്തിലെ സ്പോയിലറുകള് ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്കി എന്നാണ് വ്യക്തമാകുന്നത്.
Read More: ശിവകാര്ത്തികേയൻ അന്നേ പറഞ്ഞു, ആ വീഡിയോ വീണ്ടും ചര്‍ച്ചയാകുന്നു, ധനുഷ് ഏകാധിപതിയോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക