ചിത്രം വെറും മൂന്ന് ദിവസത്തിലാണ് കളക്ഷനില്‍ ആ വൻ നേട്ടം മറികടന്നത്.
തമിഴ് പ്രേക്ഷകര്‍ ഒരു വലിയ ചോദ്യത്തിന് ഉത്തരത്തിനായി കാത്തുനില്‍ക്കുകയായിരുന്നു. വിജയ് രാഷ്‍ട്രീയത്തില്‍ സജീവമായതിനായതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. അതിനാല്‍ തമിഴ് സിനിമയില്‍ ഇനി ആരായിരിക്കും ഒന്നാം സ്ഥാനത്ത് എന്നതിലായിരുന്നു ആകാംക്ഷ. നിലവിലെ സാഹചര്യത്തില്‍ സൂപ്പര്‍താരം ശിവകാര്‍ത്തികേയനാകുമെന്ന കളക്ഷൻ സൂചനകളാണ് അമരന്റേതായി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി വന്ന ചിത്രം അമരൻ വൻ ഹിറ്റാകുകയാണ്. ശിവകാര്‍ത്തികേയന്റെ അമരൻ 100 കോടിയലധികം കളക്ഷൻ നേടിയിരിക്കുന്നു. അതും വെറും മൂന്ന് ദിവസത്തിലാണ്. ഇനി തമിഴകത്തെ കളക്ഷനില്‍ അമ്പരപ്പിക്കുന്ന താരം ശിവകാര്‍ത്തികേയനാകും എന്ന സൂചനയാണ് അമരൻ സിനിമയുടെ വിജയം.
undefined
വിജയ്‍യുടെ രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം ദ ഗോട്ടാണെത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും. ദ ഗോട്ടില്‍ ഒരു അതിഥി കഥാപാത്രമായി ശിവകാര്‍ത്തികേയനും ഉണ്ടായിരുന്നു. ദ ഗോട്ടില്‍ നായകൻ വിജയ് തന്റെ തോക്ക് കൈമാറിയത് ശിവകാര്‍ത്തികേയന് ആയിരുന്നു. വിജയ്‍ വേഷമിട്ട ഒരു ഹിറ്റ് സിനിമയുടെ പേരുമായ തുപ്പാക്കി ശിവകാര്‍ത്തികേയന് കൈമാറിയ രംഗം വലിയ ചര്‍ച്ചയായിരുന്നു. തന്റെ സ്ഥാനം സിനിമയില്‍ ശിവകാര്‍ത്തികേയനാണ് താരം കൈമാറിയതെന്നായിരുന്നു വിലയിരുത്തല്‍. സ്റ്റൈലിഷ് മാനറിസങ്ങള്‍ സിനിമയില്‍ കാണിക്കുന്ന താരവുമാണ് ശിവകാര്‍ത്തികേയനും. അതിനാല്‍ വിജയ്‍യുടെ യഥാര്‍ഥ പിൻഗാമി താരം ആകും എന്ന നേരത്തെയുള്ള വിലയിരുത്തലുകളുമാണ് കളക്ഷൻ കണക്കുകളും ശരിവയ്‍ക്കുന്നത്.
മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിത കഥയായിരുന്നു അമരനില്‍ പ്രമേയമായത് എന്നതും പ്രത്യേകയായിരുന്നു. മേജര്‍ മുകുന്ദ് വരദരാജായിട്ടായി അമരൻ സിനിമയില്‍ ശിവകാര്‍ത്തികേയനെത്തിയപ്പോള്‍ വലിയ വിജയമായി മാറുകയായിരുന്നു. സായ് പല്ലവിയായിരുന്നു നായികയായി എത്തിയത്. രാജ്‍കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്‍ത ചിത്രം നിര്‍മിച്ചത് നടൻ കമല്‍ഹാസൻ ആണ്.
Read More: മിത്രൻ ജവഹറിന്റെ സംവിധാനത്തില്‍ മാധവൻ, ഫസ്റ്റ് ലുക്ക് പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക