'ജവാന്‍' പിന്നിലാക്കിയത് ആരെയൊക്കെ? റിലീസ്‍ദിന കളക്ഷനില്‍ ഞെട്ടിച്ച എക്കാലത്തെയും 5 ഹിന്ദി സിനിമകള്‍

By Web Team  |  First Published Sep 8, 2023, 4:13 PM IST

ചിത്രം ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ എത്തരത്തില്‍ അഭിപ്രായം നേടും എന്നത് ബോക്സ് ഓഫീസിലെ മുന്നോട്ടുള്ള യാത്രയില്‍ പ്രധാനമാണ്


ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയെത്തിയ ചിത്രമായിരുന്നു ഷാരൂഖ് ഖാന്‍റെ ജവാന്‍. ബോളിവുഡിന്‍റെയും കിം​ഗ് ഖാന്‍റെ തന്നെയും തിരിച്ചുവരവായി മാറിയ പഠാന്‍റെ വന്‍ വിജയത്തിന് ശേഷമെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രമെന്നത് തന്നെയായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രം അദ്ദേഹത്തിന്റെയും  
നായികയായ നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റവുമായിരുന്നു. എന്നാല്‍ റിലീസിന് മുന്‍പേയുള്ള പ്രേക്ഷകപ്രതീക്ഷ ഉയര്‍ന്നതായിരുന്നതിനാല്‍ത്തന്നെ അതിനൊത്തെ അഭിപ്രായം നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. പക്ഷേ പ്രീ റിലീസ് ബുക്കിം​ഗില്‍ വന്‍ പ്രതികരണം നേടിയിരുന്ന ചിത്രം ഓപണിം​ഗ് കളക്ഷനിലും റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്.

ആദ്യ​ദിനം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ ​ഗ്രോസ് 65.50 കോടിയാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അറിയിക്കുന്നു. ഇത് ഒരു ഹിന്ദി ചിത്രം നേടുന്ന എക്കാലത്തെയും ഏറ്റവുമുയര്‍ന്ന ഇന്ത്യന്‍ ​ഗ്രോസ് ആണ്. ഇതുവരെ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന കിം​ഗ് ഖാന്‍റെ തന്നെ പഠാനേക്കാള്‍ 19.09 ശതമാനം ഉയര്‍ന്ന കളക്ഷനാണ് ഇത്. 55 കോടി ആയിരുന്നു പഠാന്‍റെ ആദ്യദിന ഇന്ത്യന്‍ ​ഗ്രോസ്. പഠാന്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയ പുതിയ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് ഒരു തെന്നിന്ത്യന്‍ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ആണ്. കെജിഎഫ് 2 ഹിന്ദി ആണ് അത്. 53.95 കോടി ആണ് ആദ്യദിനം ചിത്രം നേടിയത്. നാലാം സ്ഥാനത്ത് വാര്‍ (51.60 കോടി), അഞ്ചാം സ്ഥാനത്ത് ത​ഗ്‍സ് ഓഫ് ഹിന്ദൊസ്ഥാന്‍ (50.75 കോടി) എന്നിവയാണ് ലിസ്റ്റിലെ മറ്റ് ചിത്രങ്ങള്‍.

Latest Videos

അതേസമയം ചിത്രം ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ എത്തരത്തില്‍ അഭിപ്രായം നേടും എന്നത് ബോക്സ് ഓഫീസിലെ മുന്നോട്ടുള്ള യാത്രയില്‍ പ്രധാനമാണ്. ആവറേജ് എന്ന് അഭിപ്രായം ലഭിച്ചാല്‍ത്തന്നെ ഈ കിം​ഗ് ഖാന്‍ ചിത്രം ഏറെ മുന്നോട്ടുപോകും. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം വെള്ളി, ശനി, ഞായര്‍ ദിനങ്ങളില്‍ എത്ര നേടും എന്നതാണ് ട്രേഡ് അനലിസ്റ്റുകള്‍ ഉറ്റുനോക്കുന്ന കാര്യം. 

ALSO READ : 'ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നത് അതാണ്, ഒഴിഞ്ഞുമാറരുത്'; മമ്മൂട്ടിയോട് ഹരീഷ് പേരടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!