സംഭവിക്കുന്നത് അത്ഭുതമോ?, വെറും അഞ്ച് ദിവസത്തില്‍ അജയന്റെ രണ്ടാമത്തെ മോഷണം മാന്ത്രിക കളക്ഷൻ മറികടന്നു

By Web TeamFirst Published Sep 17, 2024, 6:44 PM IST
Highlights

അജയന്റെ രണ്ടാം മോഷണത്തിന്റെ കളക്ഷൻ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ടു.

അജയന്റെ രണ്ടാമത്തെ മോഷണം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ത്രീഡി വിസ്‍മയമൊരുക്കി വൻ കുതിപ്പാണ് കളക്ഷനില്‍ നടത്തുന്നത്. ടൊവിനോ സോളോ നായകനായി വന്ന ചിത്രങ്ങളില്‍ എക്കാലത്തെയും വൻ വിജയമായി മാറുകയാണ്. അജയന്റെ രണ്ടാമത്തെ മോഷണം നേടിയ കളക്ഷന്റെ കണക്കുകളും പുറത്തുവിട്ടിരിക്കുകയാണ്. അജയന്റെ രണ്ടാം മോഷണം അഞ്ച് ദിവസങ്ങള്‍ കൊണ്ട് ആഗോളതലത്തില്‍ ആകെ 50 കോടി രൂപയിലധികം നേടിയിരിക്കുകയാണ്.

ഇന്ത്യക്ക് പുറമേ വിദേശത്തും ടൊവിനോ ചിത്രത്തിന് മികച്ച പ്രതികരണമാണ്. സുരഭി ലക്ഷ്‍മി, രോഹിണി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, രാജേന്ദ്രൻ എന്നിവര്‍ മറ്റ് വേഷങ്ങളിലുമുള്ള അജയന്റെ രണ്ടാം മോഷണത്തിന്റെ സംവിധാനം  ജിതിൻ ലാലാണ്. ജോമോൻ ടി ജോണാണ് ടൊവിനോ ചിത്രത്തിന്റെ ഛായാഗ്രാഹണം. ധിബു നിനാൻ തോമസ് സംഗീതവും തിരക്കഥ എഴുതിയിരിക്കുന്നത് സുജിത്ത് നമ്പ്യാരും ആണ്.

Latest Videos

ചിത്രം നിര്‍മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ്. കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. നവീൻ പി തോമസിന് ഒപ്പം ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ  പ്രിൻസ് പോളുമുണ്ട്.

എൻ എം ബാദുഷ ആണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്‍ണൻ. ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്‍ണൻ,  കൊറിയോഗ്രാഫി ലളിത ഷോബി, ക്രിയേറ്റീവ് ഡയറക്ടർ ദിപിൽ ദേവ്, കോൺസെപ്റ്റ് ആർട്ടിസ്റ്റ് - കിഷാൽ സുകുമാരൻ, അഡീഷണൽ തിരക്കഥ ദീപു പ്രദീപ്‌, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീലാൽ,അസോസിയേറ്റ് ഡയറക്ടർ ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, അസോസിയേറ്റ് സിനിമട്ടോഗ്രാഫർ സുദേവ്, കാസ്റ്റിങ് ഡയറക്ടർ ഷനീം സയീദ്, കളരി ഗുരുക്കൾ പി വി ശിവകുമാർ ഗുരുക്കൾ, സൗണ്ട് ഡിസൈൻ സച്ചിൻ ആൻഡ് ഹരിഹരൻ (സിങ്ക് സിനിമ),പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ അപ്പു എൻ ഭട്ടതിരി, ഡിഐ സ്റ്റുഡിയോ  ടിന്റ്,
സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ രാജ് എം സയിദ്( റെയ്‍സ് 3ഡി )കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ് മനോഹരൻ ചിന്ന സ്വാമി, വിഎഫ്എക്സ് സൂപ്പർ വൈസർ സലിം ലാഹിർ, വിഎഫ്എക്‍സ്  എൻവിഷൻ വിഎഫ്എക്സ്, വിഷ്വൽ ബേർഡ്‍സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ് മനു മൻജിത്ത്,  ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ലിജു നാടേരി, ഫഹദ് പേഴുംമൂട്,പ്രീവീസ്  റ്റിൽറ്റ്ലാബ്, അഡ്‍മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്  ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോദരൻ, സ്റ്റിൽസ് ബിജിത്ത് ധർമടം, ഡിസൈൻസ് യെല്ലോ ടൂത്ത്‍സ്, പിആർഒ ആൻഡ് മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. വാർത്താപ്രചാരണം ബ്രിങ്ഫോർത്ത് മീഡിയ എന്നിവരാണ്.

Read More: ഇതെങ്ങനെ സംഭവിച്ചു?, ആസിഫിന്റെയും ടൊവിനോയുടെയും സിനിമയിലെ നായകൻമാരുടെ ആ സാമ്യത ചര്‍ച്ചയാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!