അജയന്റെ രണ്ടാം മോഷണം സര്‍പ്രൈസ്, കളക്ഷൻ ആ നാട്ടിലും ഞെട്ടിക്കുന്നു, നേടാനായത്

By Web Team  |  First Published Sep 19, 2024, 12:48 PM IST

കേരളത്തില്‍ മാത്രമല്ല, ടൊവിനോ തോമസിന്റെ ചിത്രത്തിന് ആ നാട്ടിലും ഞെട്ടിക്കുന്ന കുതിപ്പാണ്.


അജയന്റെ രണ്ടാം മോഷണം ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല ഇന്ത്യക്ക് പുറത്തും ചിത്രം വൻ നേട്ടമുണ്ടാക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഓസ്‍ട്രേലിയയില്‍ നേടിയിരിക്കുന്നത് ഏകദേശം 1,67 കോടി രൂപയാണ്. അജയന്റെ രണ്ടാം മോഷണം 51 കോടി രൂപയിലധികം ആഗോളതലത്തിലും നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അജയന്റെ രണ്ടാം മോഷണം 6.25 കോടി റിലീസിന് നേടിയെന്നതിനാല്‍ ടൊവിനോ തോമസ് ചിത്രം ഹിറ്റാകുമെന്ന് സൂചനകളുണ്ടായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 2.80 കോടി രൂപ നേടി. വിദേശത്ത് നിന്ന് ആകെ 2.93 കോടി രൂപയും നേടി. 52 ലക്ഷം ഇന്ത്യയുടെ മറ്റിടങ്ങളില്‍ ചിത്രം റിലീസിന് നേടിയെന്നുമാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ 2024ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളില്‍ മുൻനിരയിലെ സ്ഥാനത്ത് ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണവുമുണ്ട്.

Latest Videos

കേരളത്തില്‍ റിലീസിന് ആകെ 5.80 കോടി രൂപയാണ് വിജയ് നായകനായി എത്തിയ ദ ഗോട്ട് നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഏകദേശം ആറ് കോടി  നേടി ഓപ്പണിംഗില്‍ മമ്മൂട്ടിയുടെ ടര്‍ബോയാണ് കളക്ഷനില്‍ 2024ല്‍ ഒന്നാമതും ആടുജീവിതം 5.83 കോടിയുമായി മൂന്നാമതുമുണ്ട്. ഓപ്പണിംഗില്‍ കേരളത്തില്‍ ആകെ 5.85 കോടി നേടി മലൈക്കോട്ടൈ വാലിബൻ രണ്ടാമതുണ്ട്. പക്ഷേ 2024ലെ മലയാളം റിലീസുകളുടെ കളക്ഷൻ ആഗോളതലത്തില്‍ പരിഗണിക്കുമ്പോള്‍ ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം കുതിപ്പുണ്ടാക്കുമെന്നാണ് തിയറ്ററിലെ സൂചനകള്‍ തെളിയിക്കുന്നത്.

അജയന്റെ രണ്ടാം മോഷണം സിനിമയുടെ സംവിധാനം ജിതിൻ ലാലാണ്. സുരഭി ലക്ഷ്‍മി, രോഹിണി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, രാജേന്ദ്രൻ എന്നിവര്‍ മറ്റ് വേഷങ്ങളിലുമുണ്ട്. ജോമോൻ ടി ജോണാണ് ടൊവിനോ ചിത്രത്തിന്റെ ഛായാഗ്രാഹണം. ധിബു നിനാൻ തോമസ് സംഗീതവും തിരക്കഥ എഴുതിയിരിക്കുന്നത് സുജിത്ത് നമ്പ്യാരും ആണ്.

Read More: രജനികാന്തിനൊപ്പം റാണാ ദഗുബാട്ടിയും, വേട്ടൈയൻ വീഡിയോ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!