ആദിപുരുഷ് റിലീസ് ദിവസം എത്ര നേടി; പ്രതീക്ഷിക്കുന്ന കണക്കുകള്‍ ഇങ്ങനെ

By Web Team  |  First Published Jun 17, 2023, 11:22 AM IST

വെള്ളിയാഴ്ച ബോക്‌സ് ഓഫീസിൽ വൻ ഓപ്പണിംഗ് ആദിപുരുഷ് നേടും എന്നാണ് കണക്കുകള്‍ പറയുന്നത്. 


മുംബൈ: നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് വെള്ളിയാഴ്ച റിലീസ് ചെയ്ത ആദിപുരുഷ് നേടിയത്. രാമായണം അടിസ്ഥാനമാക്കിയുള്ള ചിത്രം  മികച്ച ഓപ്പണിംഗ് ആയിരിക്കും നേടുക എന്നാണ് സൂചന. ഇപ്പോള്‍ വിവിധ ബിസിനസ് അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രകാരം ചിത്രം ആദ്യദിനം എത്ര നേടും കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്.

വെള്ളിയാഴ്ച ബോക്‌സ് ഓഫീസിൽ വൻ ഓപ്പണിംഗ് ആദിപുരുഷ് നേടും എന്നാണ് കണക്കുകള്‍ പറയുന്നത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഏകദേശം 36-38 കോടി കളക്ഷന്‍ നേടും എന്നാണ് കണക്ക്. മറ്റ് എല്ലാ ഭാഷകളിലെ കളക്ഷനും കൂട്ടിയാല്‍ അഖിലേന്ത്യ തലത്തില്‍ ചിത്രം 90 കോടി രൂപയും നേടുമെന്നാണ് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നത്. പത്താൻ, കെജിഎഫ് 2 എന്നിവയ്ക്ക് ശേഷം കൊവിഡിന് ശേഷം ഒരു ഹിന്ദി ചിത്രത്തിന്  മൂന്നാമത്തെ വലിയ ഓപ്പണിംഗ് ആണ് ആദിപുരുഷിന് ലഭിച്ചത് എന്നാണ് വിവരം.

Latest Videos

ബോക്സ്ഓഫീസ് ഇന്ത്യ.കോം  റിപ്പോർട്ട് അനുസരിച്ച്, ഹിന്ദി സർക്യൂട്ടുകളിലെയും ദക്ഷിണേന്ത്യയില്‍ തെലുങ്ക് പതിപ്പിന്‍റെ കളക്ഷനും കണക്കിലെടുക്കുകയാണെങ്കിൽ ആദിപുരുഷ് ഇന്ത്യയിലെ ആദ്യ ദിവസം ഏകദേശം 90 കോടി രൂപയുടെ മൊത്തം കളക്ഷനില്‍ എത്തുമെന്നാണ് വിവരം. തുടര്‍ന്ന് വിദേശ കളക്ഷന്‍ അടക്കം കൂട്ടിയാല്‍ 140-150 കോടി ആദ്യ ദിന കളക്ഷന്‍ ആദിപുരുഷ് നേടാന്‍ സാധ്യതയുണ്ടെന്നാണ്  പറയുന്നത്.

 ഇതിനിടയിൽ ട്രോളുകളും ചിത്രം നേരിടുന്നുണ്ട്. പ്രത്യേകിച്ച് ചിത്രത്തിന്റെ വിഎഫ്എക്സിനെതിരെ. ആദിപുരുഷിൽ രാവണനായി എത്തിയിരിക്കുന്നത് സെയ്ഫ് അലി ഖാൻ ആണ്. ചിത്രത്തിൽ രാവണന്റെ അഞ്ച് തല മുകളിലും അഞ്ച് തല താഴേയുമായി പടി പോലെയാണ് ക്രമീകരിച്ചിരിക്കുന്നത്. ട്രോളുകളിൽ മുന്നിട്ട് നിൽക്കുന്നതും ഈ രാവണന്റെ തലയാണ്. പ്രഭാസിന്റെ ചില രം​ഗങ്ങളിലെ ലുക്ക് കണ്ടാൽ യേശുവിനെ പോലുണ്ടെന്നാണ് ചിലർ പറയുന്നത്. 

ഓം റാവത്ത് സംവിധാനം ചെയ്ത ആദിപുരുഷിൽ രാമനായാണ് പ്രഭാസ് എത്തിയത്. കൃതി സനോൺ ആണ് നായിക. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ച സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്ത് പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്. 

ടി- സീരീസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റാവത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം - ഭുവന്‍ ഗൗഡ,  സംഗീത സംവിധാനം - രവി ബസ്രുര്‍, എഡിറ്റിംഗ് - അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ, സംഗീതം - അജയ്- അതുല്‍.  പശ്ചാത്തല സംഗീതം - സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. 

"ശ്രീരാമനെയും രാമായണത്തെയും അപമാനിക്കുന്നു" : ആദിപുരുഷിനെതിരെ ഹിന്ദുസേന കോടതിയില്‍

ആദിപുരുഷിനെതിരെ വിമര്‍ശനവുമായി രാമാനന്ദ് സാഗറിന്‍റെ മകന്‍ രംഗത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്...

click me!