ഏറ്റവും ഒടുവില്‍ തീയറ്റര്‍ ഉടമകളാണ് ചിത്രത്തിനെതിരെ രംഗത്ത് എത്തിയത്. വലിയ പ്രതീക്ഷ ആദ്യദിനങ്ങളില്‍ നല്‍കിയ ചിത്രം കളക്ഷനില്‍ കുത്തനെ വീണതോടെയാണ് തീയറ്റര്‍ ഉടമകള്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ക്കെതിരെ തിരിഞ്ഞത്.
മുംബൈ: ഇന്ത്യൻ സിനിമയിൽ സമീപകാലത്തെ ഏറ്റവും വലിയ ചർച്ചാവിഷയമായിരുന്നു ആദിപുരുഷ്. റിലീസിന് മുൻപ് ലഭിച്ച വലിയ തോതിലുള്ള പബ്ലിസിറ്റിയാലും റിലീസ് ശേഷം ലഭിച്ച മോശം പ്രതികരണങ്ങളാലും. പ്രീ റിലീസ് ഹൈപ്പ് കാരണം മികച്ച ഇനിഷ്യൽ ലഭിച്ചുവെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ കളക്ഷനില്‍ കാര്യമായ ഇടിവ് സംഭവിച്ചുവെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ഒക്കെയും പറഞ്ഞിരുന്നത്.
എന്നാൽ ബോക്സ് ഓഫീസിൽ ചിത്രം നേട്ടമുണ്ടാക്കിയതായാണ് നിർമ്മാതാക്കൾ പുറത്തുവിട്ട കണക്കുകൾ പറയുന്നത്. ജൂൺ 16 ന് ബഹുഭാഷാ പതിപ്പുകളുമായി ലോകമെമ്പാടും റിലീസ് ചെയ്യപ്പെട്ട ചിത്രം 10 ദിവസം കൊണ്ട് ആഗോള തലത്തില്‍ നേടിയ കളക്ഷന്‍ എത്രയെന്ന കണക്കാണ് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.10 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 450 കോടി ഗ്രോസ് നേടിയെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. 500 കോടി ബജറ്റ് എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന ചിത്രമാണിത്.
എന്നാല്‍ ചിത്രത്തിനെതിരെ സിനിമ രംഗത്ത് നിന്ന് തന്നെ എതിര്‍പ്പ് ഉയരുകയാണ്. ഏറ്റവും ഒടുവില്‍ തീയറ്റര്‍ ഉടമകളാണ് ചിത്രത്തിനെതിരെ രംഗത്ത് എത്തിയത്. വലിയ പ്രതീക്ഷ ആദ്യദിനങ്ങളില്‍ നല്‍കിയ ചിത്രം കളക്ഷനില്‍ കുത്തനെ വീണതോടെയാണ് തീയറ്റര്‍ ഉടമകള്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ക്കെതിരെ തിരിഞ്ഞത്.
പ്രധാനമായും ഉത്തരേന്ത്യയിലെ സിംഗിള്‍ സ്ക്രീന്‍ തീയറ്റര്‍ ഉടമകളാണ് ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത് എന്നാണ് ബോളിവുഡ് ബബിളിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. പഠാന് ശേഷം തീയറ്ററുകള്‍ക്ക് ആശ്വാസം നല്‍കും ആദിപുരുഷ് എന്നാണ് കരുതിയത്. എന്നാല്‍ ഒരാഴ്ച പിന്നിടുമ്പോള്‍ ചിത്രം പരാജയമാണ് ശരിക്കും സമ്മാനിക്കുന്നത് എന്നാണ് തീയറ്റര്‍ ഉടമകള്‍ പറയുന്നത്.
മുംബൈയിലെ ജി7 തിയേറ്റർ ഉടമ മനോജ് ദേശായി ആദിപുരുഷിന്‍റെ നിർമ്മാതാക്കളെ സംഭവത്തില്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്. ആദിപുരുഷ് ബോക്‌സ് ഓഫീസിൽ തകർന്നതിന് ചിത്രത്തിന്‍റെ സംവിധായകനും നിര്‍മ്മാതാവുമാണ് കുറ്റക്കാര്‍ എന്നാണ് ഇദ്ദേഹം പറയുന്നത്. രാമായണത്തെ പരിഹസിക്കുകയാണ് സംവിധായകന്‍ ഓം റൌട്ട് ചെയ്തതെന്ന് ദേശായി പറഞ്ഞു, സിനിമ സൂപ്പർഹിറ്റാകുമെന്ന് ഞങ്ങൾ കരുതി. എന്നാല്‍ രാമായണം പോലെയല്ല സിനിമ. ഹനുമാനെയും രാവണനെയും സിനിമയില്‍ അവതരിപ്പിച്ച രീതി ശരിയല്ല. കൃതി സനോൻ എങ്ങനെ സീതയാകും? എല്ലായിടത്തും ആദിപുരുഷിന്‍റെ ഷോകള്‍ ക്യാന്‍സിലാകുകയാണെന്നും ഇദ്ദേഹം പറഞ്ഞു.
ഈ വര്‍ഷത്തെ ഏറ്റവും നിരശാപ്പെടുത്തിയ ചിത്രമായി ഇത് മാറി. പ്രതീക്ഷയില്‍ വലിയ തുക അഡ്വാന്‍സ് നല്‍കിയ പടം കളിക്കാന്‍ വാങ്ങിയ തീയറ്ററുകാര്‍ക്ക് വലിയ നഷ്ടമാണ് ഈ ചിത്രം ഉണ്ടാക്കിയത്. അധികം വൈകാതെ ഈ ചിത്രം തീയറ്റര്‍ വിടും. പടത്തിന്‍റെ ടിക്കറ്റ് നിരക്ക് നിര്‍മ്മാതാക്കള്‍ കുറച്ചിട്ടും ജനത്തിന് ഈ ചിത്രത്തില്‍ ഒരു താല്‍പ്പര്യവും ഇല്ലെന്നും തീയറ്റര്‍ ഉടമ പറയുന്നു.
ഈ ആഴ്ച ഒടിടി റിലീസാകുന്ന ചിത്രങ്ങളും ഷോകളും
ആദിപുരുഷ്: വലിയ നാണക്കേട് ഒഴിവാക്കിയത് പ്രഭാസിന്‍റെ ആ തീരുമാനം; ആശ്വസത്തില്‍ ഫാന്‍സ്.!
അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും