ആദിപുരുഷ് ഏഴാം ദിനത്തെ കളക്ഷന്‍ കുത്തനെ വീണു; ഏഴ് ദിവസം കൊണ്ട് മൊത്തം നേടിയത്.!

By Web Team  |  First Published Jun 23, 2023, 4:24 PM IST

ജൂണ്‍ 22ന് ചിത്രത്തിന് ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും ആകെ കിട്ടിയ കളക്ഷന്‍ 5.50 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇതുവരെ ചിത്രം 260 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.


മുംബൈ: പ്രഭാസ് നായകനായി ഓം റൌട്ട് സംവിധാനം ചെയ്ത ആദിപുരുഷ് തീയറ്ററില്‍ ഒരാഴ്ചയിലേക്ക് എത്തുകയാണ്. ചിത്രം ഇതിനകം ഇന്ത്യ അടക്കം ആഗോള ബോക്സോഫീസില്‍ 400 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയെന്നാണ് വിവരം. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ചിത്രത്തിന്‍റെ കളക്ഷന്‍ കുത്തനെ താഴുന്ന ട്രെന്‍റ് തുടരുകയാണ്. 

ജൂണ്‍ 22ന് ചിത്രത്തിന് ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും ആകെ കിട്ടിയ കളക്ഷന്‍ 5.50 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇതുവരെ ചിത്രം 260 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇതെല്ലാം ചേര്‍ന്ന് ആഗോളതലത്തിലെ കണക്ക് നോക്കിയാല്‍ ചിത്രം 410 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. പ്രമുഖ ട്രേഡ് അനലിസ്റ്റുകളും ഈ കണക്കാണ് പറയുന്നത്.

Latest Videos

undefined

അതേ സമയം വലിയ വിവാദത്തിലാണ് ആദിപുരുഷ് ചിത്രത്തിനെതിരെ പല ഭാഗങ്ങളില്‍ നിന്നും നിരോധന ആവശ്യം ഉയരുന്നുണ്ട്. അതിനിടെ ചിത്രത്തിലെ വിവാദ ഡയലോഗുകള്‍ മാറ്റിയെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.  ഇതിന് പുറമേ ആദിപുരുഷ് സിനിമയുടെ ടിക്കറ്റ് നിരക്ക് നിര്‍മ്മാതാക്കള്‍ വെട്ടിക്കുറിച്ചിരുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ടി സീരിസ് ബുധനാഴ്ചയാണ് ഈ കാര്യം ഔദ്യോഗികമായിഅറിയിച്ചത്.  വ്യാഴം, വെള്ളി ദിനങ്ങളില്‍ 150 രൂപയായിരിക്കും ടിക്കറ്റ് എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. 

എല്ലാ ഇന്ത്യക്കാര്‍ക്കും ആദിപുരുഷ് കാണുവാനുള്ള അവസരമാണ് ഇതുവഴി ഒരുക്കുന്നത് എന്ന് ടി സീരിസ് ടിക്കറ്റ് വിലക്കുറവ് സംബന്ധിച്ച് പോസ്റ്റില്‍ പറയുന്നു. അതേ സമയം ചിത്രത്തില്‍ വിവാദമായ സംഭാഷണങ്ങള്‍ തിരുത്തിയിട്ടുണ്ടെന്നാണ് അണിയറക്കാര്‍ പറയുന്നത്. അതേ സമയം 150 രൂപ ടിക്കറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നല്‍കില്ലെന്നാണ് പോസ്റ്റ് പറയുന്നത്. ഹിന്ദി മേഖലകളില്‍ മാത്രമായിരിക്കും ഈ ഓഫര്‍.

അതേ സമയം ആദിപുരുഷ് സിനിമ സംബന്ധിച്ച വിവാദം കൂടുതല്‍ കടുക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ഇപ്പോള്‍ സിനിമയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ആദിപുരുഷിലെ മോശവും അന്തസില്ലാത്തതുമായ സംഭാഷണങ്ങള്‍ വിശ്വാസികളെ വേദനിപ്പിച്ചുവെന്ന ആരോപണവുമായി സമാജ്വാദി പാര്‍ട്ടി രംഗത്ത് വന്നു. സിനിമ പ്രത്യേക അജന്‍ഡയുടെ ഭാഗമാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. 

സെന്‍സര്‍ബോര്‍ഡ് മഹാഭാരതത്തിലെ ധൃതരാഷ്ട്രരെപ്പോലേയാണോ എന്നാണ് എസ്.പി. നേതാവ് അഖിലേഷ് യാദവ് ചോദിച്ചത്. സെന്‍സറിന് എത്തിയപ്പോള്‍ ചിത്രത്തിലെ മോശം സംഭാഷണങ്ങള്‍ സെന്‍സര്‍ബോര്‍ഡ് കണ്ടില്ലെ എന്നാണ് അഖിലേഷ് ചോദിച്ചത്. അതേ സമയം ചിത്രത്തിനെതിരെ കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. ആദിപുരുഷ് സിനിമ നിരോധിക്കണമെന്ന് ആവശ്യവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. 

ആദിപുരുഷ് കാണാന്‍ ആളുകയറുന്നില്ല; ടിക്കറ്റ് നിരക്ക് വെട്ടിക്കുറച്ചു

ആദിപുരുഷ് സംവിധായകനെയും നിര്‍മ്മാതാക്കളെയും രൂക്ഷമായി വിമര്‍ശിച്ച് മുകേഷ് ഖന്ന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്...

click me!