കങ്കുവ കാണാൻ തയ്യാറെടുക്കുന്നവരുടെ എണ്ണം താരങ്ങളെ ഞെട്ടിക്കുന്നത്.
രാജ്യം ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് കങ്കുവ. കങ്കുവയില്‍ സൂര്യ നായകനായി എത്തുമ്പോള്‍ സംവിധാനം സിരുത്തൈ ശിവയാണ്. വമ്പൻ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം കാണാൻ താല്പര്യം പ്രകടിച്ചവരെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വലിയ പ്രതീക്ഷ പകരുന്നതാണ്.
ഇതുവരെ തമിഴകത്തിന് ഒരു 1000 കോടി ക്ലബുണ്ടായിട്ടില്ല എന്നത് ചര്‍ച്ചയായ കാര്യമാണ്. ആ കുറവ് പരിഹരിക്കാൻ സൂര്യ ചിത്രം കങ്കുവയ്ക്ക് സാധിക്കും എന്നാണ് വിലയിരുത്തലുകള്‍. റിലീസിന് മുന്നേ സൂര്യയുടേതായി വരാനിരിക്കുന്ന ചിത്രത്തിന് ലഭിക്കുന്ന വലിയ സ്വീകാര്യതയും അങ്ങനെയാണ്. ബുക്ക് മൈ ഷോയില്‍ മാത്രം, ചിത്രത്തിന് 250,000 പേരാണ് താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
undefined
കങ്കുവ എന്ന സിനിമയിലെ നായക താരമായ സൂര്യക്ക് പുറമേ നടരാജൻ സുബ്രഹ്മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്സ്ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നീ താരങ്ങളും ഉണ്ടാകും. സിരുത്തൈ ശിവയ്ക്കും മദൻ കര്‍ക്കിക്കുമൊപ്പം തിരക്കഥ എഴുതുന്നത് ആദി നാരായണനും ആണ്. വെട്രി പളനിസ്വാമിയാണ് വരാനിരിക്കുന്ന സൂര്യ ചിത്രമായ കങ്കുവയുടെ ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീതം.
കങ്കുവയുടെ ബജറ്റ് ഏകദാശം 350 കോടിയോളമാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ സൂര്യയുണ്ടാകുക. സൂര്യ ടൈറ്റില്‍ കഥാപാത്രമായ കങ്കുവയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.. രണ്ടാമത്തേത് പുതിയ കാലത്തെ ഒരു കഥാപാത്രമായ ഫ്രാൻസിസ് ആണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക