അഞ്ച് ദിവസത്തിൽ പുതിയ റെക്കോർഡും അനിമൽ സ്വന്തമാക്കി കഴിഞ്ഞു.
ബോളിവുഡിൽ പുത്തൻ ഹിറ്റൊരുക്കിയിരിക്കുകയാണ് രൺബീർ കപൂർ. റിലീസ് ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ഉൾപ്പടെ ലഭിച്ച നടന്റെ 'അനിമൽ' പുത്തൻ വിജയഗാഥ രചിക്കുകയാണ്. ഒപ്പം ബോബി ഡിയോളും കൂടി ആയപ്പോൾ സംഗതി ഉഷാർ. രൺവിജയിയായി രൺബീർ സ്ക്രീനിൽ തകർത്തഭിനയിച്ചപ്പോൾ കേരളക്കര ഉൾപ്പടെ പറഞ്ഞു, 'ബോളിവുഡിലെ അടുത്ത സൂപ്പർ സ്റ്റാർ'. പ്രേക്ഷക പ്രശംസയ്ക്ക് ഒപ്പം തന്നെ കളക്ഷനിലും വൻ കുതിപ്പാണ് അനിമൽ നടത്തുന്നത്. ഇപ്പോഴിതാ റിലീസ് ചെയ്ത് അഞ്ചാം ദിനം പിന്നിടുമ്പോൾ ചിത്രം കേരളത്തിൽ ഉൾപ്പടെ നേടിയ കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്.
പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശിന്റെ റിപ്പോർട്ട് പ്രകാരം അനിമൽ റിലീസ് ചെയ്ത് ഇതുവരെ നേടിയിരിക്കുന്നത് 250.66 കോടിയാണ്. അതായത് അഞ്ച് ദിവസത്തെ കണക്കാണിത്. റിലീസ് ദിനം 54.75 കോടി, ശനി 58.37കോടി, ഞായർ 63.46 കോടി, തിങ്കൾ 40.06 കോടി, ചൊവ്വ 34.02 കോടി എന്നിങ്ങനെ ആണ് കണക്കുകൾ. ഇത് ഹിന്ദി വെർഷന്റെ കണക്കാണ്.
ദക്ഷിണേന്ത്യൻ ഭാഷകളിൽ നിന്നായി നേടിയത് 33.39കോടിയാണ്. വെള്ളി 9.05 കോടി, ശനി 8.90 കോടി, ഞായർ 7.23 കോടി, തിങ്കൾ 4.41 കോടി, ചൊവ്വ 3.80 കോടി എന്നിങ്ങനെയാണ് ഈ കണക്ക്. കേരളത്തിൽ നിന്നുമാത്രം അഞ്ച് ദിവസത്തിൽ നേടിയത് രണ്ട് കോടിയോളം രൂപയാണ്. ആകെ മൊത്തം 284.05 കോടിയാണ് അനിമൽ ഇതുവരെ നേടിയത്. രണ്ട് ദിവസത്തിൽ തന്നെ ചിത്രം 300 കോടി കഴിയും.
എന്റെ ധാർമിക മൂല്യങ്ങളാണ് അവരുടെ പ്രശ്നം, ഞാൻ അപമാനിതനാണ്: ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി
അതേസമയം, അഞ്ച് ദിവസത്തിൽ പുതിയ റെക്കോർഡും അനിമൽ സ്വന്തമാക്കി കഴിഞ്ഞു. ഏറ്റവും വേഗത്തിൽ 250 കോടി നേടിയ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് രൺബീർ കപൂർ ചിത്രമിപ്പോൾ.
വേഗത്തിൽ 250 കോടി നേടിയ സിനിമകൾ
ജവാൻ- നാല് ദിവസം
അനിമൽ- അഞ്ച് ദിവസം
പത്താൻ- അഞ്ച് ദിവസം
ഗദ്ദാർ2 - ആറ് ദിവസം
കെജിഎഫ് 2 ഹിന്ദി- ഏഴ് ദിവസം
ബാഹുലബി 2 ഹിന്ദി- എട്ട് ദിവസം
ദംഗൽ- പത്ത് ദിവസം
ടൈഗർ സിൻദാ ഹേ- പത്ത് ദിവസം
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..