പൃഥ്വിരാജ് നായകനായ മൂന്ന് ചിത്രങ്ങളാണ് കളക്ഷനില്‍ ഞെട്ടിച്ചത്.
കരിയറിലെ എക്കാലത്തെയും വമ്പൻ വിജയ ചിത്രത്തിന്റെ തിളക്കത്തിലാണ് പൃഥ്വിരാജ്. പൃഥ്വിരാജ് നായകനായ ആടുജീവിതം അതിവേഗം 100 കോടി ക്ലബിലേക്ക് കുതിക്കുകയാണ്. ലോകമെമ്പാടും പൃഥ്വിരാജിനെ അഭിനന്ദിക്കുകയും ചെയ്യുന്നു. പൃഥ്വിരാജിന്റെ എക്കാലത്തെയും മൂന്ന് വമ്പൻ ചിത്രങ്ങളെ പരിശോധിക്കുകയാണ് ഇവിടെ.
ആകെ മൂന്ന് 50 കോടി ചിത്രങ്ങളാണ് പൃഥ്വിരാജിന്റെ പേരിലുള്ളത് എന്നാണ് ആഗോള കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എന്നു നിന്റെ മൊയ്‍തിനാണ് 50 കോടി ക്ലബില്‍ നടൻ പൃഥ്വിരാജിന്റെ അരങ്ങേറ്റമെന്നാണ് കളക്ഷൻ റിപ്പോര്‍ട്ട് ചൂണ്ടിക്കാടുന്നത്. സംവിധാനം ആര്‍ എസ് വിമലായിരുന്നു. മൊയ്‍തീൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ പൃഥ്വിരാജ് വേഷമിട്ടപ്പോള്‍ ആരാധകരുടെ പ്രശംസയ്‍ക്കിടയാക്കി.
undefined
പൃഥ്വിരാജിന്റെ അടുത്ത 50 കോടി ചിത്രം ജന ഗണ മന ആയിരുന്നു. ഡിജോ ജോസ് ആന്റണിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. അരവിന്ദ് സ്വാമിനാഥനായിട്ടായിരുന്നു നായകൻ പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിട്ടത്. പൃഥ്വിരാജിനും സുരാജ് വെഞ്ഞാറമൂടിനും ഒപ്പം ചിത്രത്തില്‍ തമിഴകത്തെ പശുപതിയും ഒരു പ്രധാനപ്പെട്ട കഥാപാത്രമായപ്പോള്‍ മംമ്ത മോഹൻദാസും വേഷമിട്ടു.
ആടുജീവിതം നിര്‍ണായക നേട്ടത്തിലെത്തിയത് നാല് ദിവസത്തിനുള്ളില്‍ ആയിരുന്നു. മലയാളത്തില്‍ വേഗത്തില്‍ 50 കോടി കളക്ഷൻ നേടിയതിന്റെ പുതിയ റെക്കോര്‍ഡും ആടുജീവിതത്തിനാണ്. പൃഥ്വിരാജിന് മലയാളത്തിന്റെ മേല്‍വിലാസമാകാനാകുന്ന വിജയമാണ് ചിത്രം സമ്മാനിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബെന്യാമിൻ എഴുതിയ ആടുജീവിതം നോവല്‍ സിനിമയാക്കുകയായിരുന്നു ബ്ലെസ്സി. തിരക്കഥ എഴുതിയതും ബ്ലസ്സിയാണ്. തിങ്കളാഴ്‍ച കേരളത്തില്‍ ആടുജീവിതം 4.75 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് പുതിയ കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ എക്കാലത്തെയും റെക്കോര്‍ഡാണ് ഇതെന്ന് സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക