Kaduva Movie : ബോക്സ് ഓഫീസിൽ 'കടുവ'യുടെ തേരോട്ടം; പൃഥ്വിരാജ് ചിത്രം ഇതുവരെ നേടിയത്

By Web Team  |  First Published Aug 1, 2022, 11:49 AM IST

ഷാജി കൈലാസ് എന്ന സംവിധായകന്റെ ​ഗംഭീര തിരിച്ചുവരവാണ് ചിത്രമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. പൃഥ്വിരാജിന്റെ കട്ട മാസ് പ്രകടനവും സിനിമാസ്വാദകരെ ത്രസിപ്പിച്ചു.


പൃഥ്വിരാജ്- ഷാജി കൈലാസ് (Prithviraj Sukumaran) കൂട്ടുകെട്ടിൽ ഇറങ്ങി പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രമാണ് കടുവ(Kaduva Movie ). ഷാജി കൈലാസ് എന്ന സംവിധായകന്റെ ​ഗംഭീര തിരിച്ചുവരവാണ് ചിത്രമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. പൃഥ്വിരാജിന്റെ കട്ട മാസ് പ്രകടനവും സിനിമാസ്വാദകരെ ത്രസിപ്പിച്ചു. ഇപ്പോഴിതാ ആദ്യദിനം മുതൽ മികച്ച പ്രതികരണം കാഴ്ചവയ്ക്കുന്ന ചിത്രത്തിന്റെ ഇതുവരെയുള്ള ബോക്സ് ഓഫീസ് കളക്ഷൻ ആണ് പുറത്തുവിട്ടിരിക്കുന്നത്.

ലോകമെമ്പാടുമായി 50 കോടിയിലധികം രൂപ സ്വന്തമാക്കിയിരിക്കുകയാണ് കടുവ. ചിത്രം അമ്പത് കോടി പിന്നിട്ട സന്തോഷം പൃഥ്വിരാജാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്കും താരം നന്ദി അറിയിച്ചു. ആദ്യ നാല് ദിനങ്ങളില്‍ മാത്രം 25 കോടി ചിത്രം നേടിയിരുന്നു. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിം​ഗ് കളക്ഷന്‍ ആയിരുന്നു ഇത്. 

Latest Videos

ഓ​ഗസ്റ്റ് നാലിന് കടുവ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ആമസോൺ പ്രൈമിലൂടെ ആകും ഒടിടി സ്ട്രീമിം​ഗ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. 

ഇതിനിടയിൽ സിനിമയില്‍ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നായക കഥാപാത്രം പറയുന്ന സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കുകയും പിന്നാലെ പൃഥ്വിരാജും ഷാജി കൈലാസും ക്ഷമ പറയുകയും ചെയ്തിരുന്നു. ശേഷം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ സംഭാഷണം നീക്കം ചെയ്യുകയും ചെയ്തിരുന്നു. 

'പാലാ പള്ളി തിരുപ്പള്ളി', 'കടുവ'യിലെ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു

അതേസമയം, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തന്നെയാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. 'കാപ്പ' എന്നാണ് ചിത്രത്തിന്റെ പേര്. 'കൊട്ട മധു' എന്ന കഥാപാത്രമായി പൃഥ്വി ചിത്രത്തിൽ എത്തുന്നു. മഞ്‍ജു വാര്യരാണ് നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി ആര്‍ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. 

click me!