മികച്ച മൗത്ത് പബ്ലിസിറ്റിയാണ് 'ഗുരുവായൂരമ്പലനടയിലി'ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടുന്ന ചില സിനിമകൾ ഉണ്ട്. അത്തരത്തിലൊരു സിനിമ ആയിരുന്നു 'ഗുരുവായൂരമ്പലനടയിൽ'. പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്നു എന്നത് കൂടിയായപ്പോൾ ചിത്രം കളറായി. പിന്നാലെ എത്തിയ രസകരമായ പ്രമോഷൻ മെറ്റീരിയലുകളും പ്രേക്ഷകർ ഏറ്റെടുത്തു. ഒടുവിൽ ഇന്ന് മുൻവിധികളെ മാറ്റി മറിച്ചുള്ള പ്രകടനവുമായി ചിത്രം തിയറ്ററുകളിൽ ഗംഭീര പ്രതികരണം നേടി പ്രദർശനം തുടർന്നിരിക്കുകയാണ്.
മികച്ച മൗത്ത് പബ്ലിസിറ്റിയാണ് 'ഗുരുവായൂരമ്പലനടയിലി'ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രം ആദ്യദിനം എത്ര നേടും എന്ന കളക്ഷൻ വിവരങ്ങളും പുറത്തുവരുന്നുണ്ട്. കേരളത്തിലെ മാത്രം കണക്കാണിത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടലുകൾ പ്രകാരം കേരളത്തിൽ നിന്നുമാത്രം മൂന്ന് കോടിയോളം രൂപ ആദ്യദിനം 'ഗുരുവായൂരമ്പലനടയിൽ' സ്വന്തമാക്കും.
undefined
അതേസമയം, അനന്ദൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. കോമഡിയ്ക്ക് പ്രധാന്യം നൽകിയുള്ള ചിത്രത്തിൽ ബേസിൽ കൂടി ആയപ്പോൾ പ്രേക്ഷകരെ ചിത്രം കുടുകുടെ ചിരിപ്പിച്ചു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിയറ്ററുകളിൽ ചിരി നിറയ്ക്കാൻ ചിത്രത്തിനായി എന്നും പ്രേക്ഷകർ ഒന്നടങ്കം പറയുന്നുണ്ട്.
'റാം' ഉടനെ ഇല്ല ! പുതിയ സിനിമയുമായി ജീത്തു ജോസഫ്, നായകനായി ഫഹദ് ഫാസിൽ, നേരം കോമ്പോ വീണ്ടും
നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, E4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..