പൃഥ്വിരാജിന്റെ അടുത്ത 50 കോടി ലോഡിം​ഗ്..; 'ഗുരുവായൂരമ്പല നടയിൽ' മൂന്ന് ദിവസത്തിൽ നേടിയത്

By Web Team  |  First Published May 19, 2024, 6:17 PM IST

ആടുജീവിതം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജിന്റേതായി റിലീസ് ചെയ്ത സിനിമയാണ് ​ഗുരുവായൂരമ്പല നടയിൽ.


സീൻ മാറിക്കൊണ്ടിരിക്കുന്ന മലയാള സിനിമയ്ക്ക് മറ്റൊരു ഹിറ്റ് കൂടി ലഭിച്ചിരിക്കുകയാണ്. പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിച്ചെത്തിയ ​ഗുരുവായൂരമ്പല നടയിൽ ആണ് ആ ചിത്രം. മൂന്ന് ദിവസം മുൻപ് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു. വീണ്ടും തിയറ്ററുകളിൽ ചിരിപടർത്തിയ ഈ ചിത്രത്തിന് മികച്ച പബ്ലിസിറ്റി അടക്കം ലഭിക്കുകയാണ്. ഈ അവസരത്തിൽ ചിത്രം ആകെ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളും പുറത്തുവരികയാണ്. 

പ്രമുഖ എന്റർടെയ്ൻമെന്റ് വെബ്സൈറ്റായ സാക്നിൽകിന്റെ റിപ്പോർട്ട് പ്രകാരം മൂന്ന് ദിവസം കൊണ്ട് 30 കോടിയാണ്  ​ഗുരുവായൂരമ്പല നടയിൽ നേടിയിരിക്കുന്നത്. 15.55 കോടിയാണ് മൂന്ന് ദിവസത്തെ ഓവർസീസ്‍ കളക്ഷൻ. 14.45 കോടി ഇന്ത്യയിൽ നിന്നും ചിത്രം നേടി. കേരളത്തിൽ നിന്നും ഏഴ് കോടിയിലേറെ ചിത്രം നേടിയതെന്നും ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. 

Latest Videos

undefined

ആടുജീവിതം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജിന്റേതായി റിലീസ് ചെയ്ത സിനിമയാണ് ​ഗുരുവായൂരമ്പല നടയിൽ. അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി വി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി - എന്റര്‍ടെയ്നര്‍ വിഭാഗത്തിലുള്ളതാണ് ചിത്രം.

'മുറിയിൽ മുല്ലപ്പൂവിന്റെ മണമായിരുന്നു, അറിയാം വന്നെന്ന്..'; കൊല്ലം സുധിയുടെ പിറന്നാൾ ദിനത്തിൽ ഭാര്യ

എഡിറ്റര്‍- ജോണ്‍ കുട്ടി,സംഗീതം- അങ്കിത് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്രീലാല്‍, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍-കിരണ്‍ നെട്ടയില്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമള്‍, സ്റ്റില്‍സ്‌ - ജസ്റ്റിന്‍, ഓൺലൈൻ മാർക്കറ്റിംഗ്- ടെൻ ജി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!