ബജറ്റ് 400 കോടി, ഇതുവരെ നേടിയത് 500കോടിക്ക് മേൽ, പൊരുതി നേടിയ വിജയമായി 'സലാർ'

By Web Team  |  First Published Dec 30, 2023, 9:12 PM IST

തീ പാറും ആക്ഷൻ രംഗങ്ങൾ കൊണ്ടും ഇമോഷണൽ ഡ്രാമ കൊണ്ടും തീയേറ്ററുകളിൽ ആവേശമാകുകയാണ് സലാർ.


ണ്ടാം വാരത്തിലും ബോക്സ്‌ ഓഫീസിൽ വിജയ പ്രദർശനം തുടർന്ന് 'സലാർ'. ചിത്രം സൂപ്പർ മെഗാ ഹിറ്റിലേക്ക് പോകുമ്പോൾ, റിബൽ സ്റ്റാർ പ്രഭാസിന്റെ വൻ തിരിച്ചു വരവായി മാറുകയാണ്. തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പ്രശാന്ത് നീൽ ഒരുക്കിയ ഈ ബ്രഹ്‌മാണ്ഡ ചിത്രം. ക്രിസ്മസ് റിലീസ് ചിത്രങ്ങളിൽ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രവും സലാർ തന്നെ. ഇതുവരെ 550 കോടിയോളം രൂപയാണ് ചിത്രം സ്വന്തമാക്കിയത്. 

ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടുർ, കെ. വി. രാമ റാവു എന്നിവർ ചേർന്നാണ് സലാർ നിർമ്മിച്ചത്. ദേവയായി പ്രഭാസും, വരദ രാജ മന്നാർ ആയി പൃഥ്വിരാജും ഒന്നിക്കുന്ന സലാറിൽ രണ്ട് സുഹൃത്തുക്കളുടെ കഥയാണ്‌ പറയുന്നത്. ഇരുവരും എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നുള്ളതിലേക്കാണ് സലാർ ആദ്യ ഭാഗം മിഴി തുറക്കുന്നത്. മികവുറ്റ ആക്ഷൻ രംഗങ്ങൾ കൊണ്ട് വേറെ ഒരു ലോകം തീർത്ത പ്രശാന്ത് നീൽ, നല്ലൊരു മാസ്സ് ക്ലാസ്സ് ഫീലാണ് ഓഡിയൻസിന് കൊടുക്കുന്നത്. തീ പാറും ആക്ഷൻ രംഗങ്ങൾ കൊണ്ടും ഇമോഷണൽ ഡ്രാമ കൊണ്ടും തീയേറ്ററുകളിൽ ആവേശമാകുകയാണ് സലാർ.

Latest Videos

undefined

പ്രഭാസ് - പൃഥ്വിരാജ് കോംബോ കൊണ്ട് തന്നെ ചിത്രം റിലീസിന് മുൻപ് തന്നെ വൻ സ്വീകാര്യത നേടിയിരുന്നു. 5 ഭാഷകളിലായി (തമിഴ്,ഹിന്ദി, മലയാളം, തെലുങ്ക്,കന്നഡ) എത്തിയ ചിത്രത്തിൽ ശ്രുതി ഹാസൻ, ജഗപതി ബാബു,ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. 

2022ഉം 2023ഉം കൈപ്പിടിയിൽ ഒതുക്കി; പുതുവർഷവും മമ്മൂട്ടിക്കോ ? 'ഭ്രമയു​ഗം' റിലീസ് അപ്ഡേറ്റ്

ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ, പ്രൊഡക്ഷൻ ഡിസൈനർ - ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ - ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ-മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് കൺസൾട്ടന്റ് - ബിനു ബ്രിങ്ഫോർത്ത്, എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

tags
click me!