കോടി ക്ലബിലെത്തിയ മലയാളത്തിലെ ആദ്യ സിനിമ എന്ന റെക്കോര്‍ഡ് മമ്മൂട്ടിക്കാണ്.
നിലവില്‍ ബോക്സ് ഓഫീസ് കണക്കുകളുമാണ് സിനിമയുടെ വിജയത്തിന്റെ അളവുകോല്‍. ഇന്ത്യയില്‍ ഇന്ന് രണ്ടായിരം കോടി കളക്ഷൻ റെക്കോര്‍ഡില്‍ എത്തിനില്‍ക്കുകയാണ് ആ കണക്കുകള്‍. മലയാളത്തില്‍ 2023ല്‍ 200 കോടി കളക്ഷൻ റെക്കോര്‍ഡ് 2018ഉം സ്വന്തമാക്കി. കോടി ക്ലബിലെത്തിയ മലയാളത്തിലെ ആദ്യ സിനിമ പ്രദര്‍ശനത്തിന് എത്തിയത് 1987ലാണ്.
ന്യൂ ഡെല്‍ഹിയാണ് ആ ചിത്രം. മമ്മൂട്ടി നായകനായി ജോഷിയുടെ സംവിധാനത്തിലുള്ള ചിത്രം അക്കാലത്തെ വൻ ഹിറ്റുമായിരുന്നു. തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടപ്പോള്‍ വൻ തിരിച്ചുവരവുമായിരുന്നു മമ്മൂട്ടിക്കും ജോഷിക്കും ന്യൂ ഡെല്‍ഹി. ആദ്യമായി മലയാളത്തില്‍ നിന്ന് ഒരു കോടിയില്‍ അധികം നേടിയത് ന്യൂ ഡെല്‍ഹിയാണ് എന്ന് ജോഷി തന്നെയാണ് മുമ്പ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
undefined
തുടര്‍ പരാജയങ്ങളാല്‍ മമ്മൂട്ടി നിരാശയിലായിരുന്നപ്പോഴാണ് തങ്ങള്‍ ന്യൂ ഡെല്‍ഹി ആലോചിക്കുന്നത് എന്ന് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് വെളിപ്പെടുത്തിയിരുന്നു. ജോഷിയും ഡെന്നീസ് ജോസഫും ഒന്നിക്കുന്ന സിനിമകള്‍ മലയാളത്തില്‍ നിന്ന് ഇല്ലാതാവുന്ന കാലമായിരുന്നു. മമ്മൂട്ടിയുടെ കാര്യമായിരുന്നു വലിയ കഷ്‍ടം. മമ്മൂട്ടിയെ വെച്ച് ഒരു നിര്‍മാതാവും സിനിമ ആലോചിക്കാതിരുന്ന കാലത്താണ് ജൂബിലി ജോയ് എന്നെ കാണാൻ എത്തുന്നത്. മമ്മൂട്ടിയുടെ പരാജയങ്ങള്‍ ജോയിയെയും വിഷമിപ്പിച്ചിരുന്നു. സൂപ്പര്‍ഹിറ്റിലൂടെ മമ്മൂട്ടിക്ക് ഒരു വൻ തിരിച്ചുവരവ് നല്‍കണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ നില്‍ക്കുമ്പോള്‍ ന്യൂ ഡെല്‍ഹിയുടെ കഥ അവതരിപ്പിക്കുന്നത്. ഞങ്ങള്‍ക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. ന്യൂ ഡെല്‍ഹി വമ്പൻ ഹിറ്റ് ചിത്രമായി മാറി എന്നും ഡെന്നീസ് ജോസഫ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
ആദ്യമായി മലയാളത്തില്‍ നിന്ന് 25 കോടി നേടിയതും മമ്മൂട്ടി നായകനായ ഒരു ചിത്രമാണ്. 2005ല്‍ പുറത്തിറങ്ങിയ രാജമാണിക്യമാണ് 25 കോടിയില്‍ അധികം നേടി റെക്കോര്‍ഡിട്ടത്. 2005ലെ വമ്പൻ ഹിറ്റും രാജമാണിക്യമായിരുന്നു. മമ്മൂട്ടിയെ നായകനാക്കി അൻവര്‍ റഷീദ് സംവിധാനം ചെയ്‍ത രാജമാണിക്യം മലയാളത്തിലെ എക്കാലത്തെയും വമ്പൻ ഹിറ്റുകളില്‍ ഒന്നുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക