ടർബോയാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
മലയാളത്തിന്റെ പ്രിയ നടനാണ് മമ്മൂട്ടി. കാലങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ ചെയ്ത് മലയാള സിനിമയുടെ വല്യേട്ടനായി മാറിയ മമ്മൂട്ടി ഇതിനകം പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒട്ടനവധി സിനിമകൾ. യുവതാരങ്ങളെ പോലും കടത്തി വെട്ടുന്ന പ്രകടനവുമായി ഈ എഴുപത്തി രണ്ടുകാരൻ കേരളക്കരയെ, സിനിമാസ്വാദകരെ ഹരം കൊള്ളിച്ചു കൊണ്ടേയിരിക്കുന്നു. ഈ അവസരത്തിൽ കൊവിഡിന് ശേഷം ഇറങ്ങിയ മമ്മൂട്ടി സിനിമകളുടെ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
പതിനൊന്ന് സിനിമകളുടെ കണക്കാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. ഇവയുടെ ഹിറ്റ് റേഷ്യോ 82% ആണ്. പാൻഡമിക്കിന് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മമ്മൂട്ടി ചിത്രം ഭീഷ്മപർവം ആണ്. അമൽ നീരദിന്റെ സംവിധാനത്തിൽ മമ്മൂട്ടി മൈക്കിളപ്പനായി തകർത്തഭിനയിച്ച ചിത്രം 88.1 കോടി നേടിയെന്നാണ് കണക്ക്.
undefined
ടർബോ- 73 കോടി
ഭ്രമയുഗം - 58.8 കോടി
കാതൽ ദ കോർ - 15 കോടി
കണ്ണൂർ സ്ക്വാഡ് - 83.65 കോടി
ക്രിസ്റ്റഫർ - 11.25 കോടി
നൻപകൽ നേരത്ത് മയക്കം - 10.2 കോടി
റോഷാക്ക് - 39.5 കോടി
സിബിഐ 5 - 36.5 കോടി
ഭീഷ്മപർവ്വം - 88.1 കോടി
ഒൺ - 15.5 കോടി
ദി പ്രീസ്റ്റ് - 28.45 കോടി
എന്നിങ്ങനെയാണ് പതിനൊന്ന് മമ്മൂട്ടി സിനിമകൾ നേടിയ ബോക്സ് ഓഫീസ് കളക്ഷനുകൾ. അങ്ങനെ ആകെ മൊത്തം 460 കോടിയാണ് മമ്മൂട്ടിയുടെ പോസ്റ്റ് പാൻഡമിക്കിന് ശേഷമുള്ള കളക്ഷനുകൾ. ഇനി നാല്പതി കോടി കൂടി നേടിയാൽ 500 കോടി കളക്ഷൻ മമ്മൂട്ടിയ്ക്ക് സ്വന്തമാകും.
സലാറിന് ശേഷം പ്രശാന്ത് നീൽ, നായകൻ ജൂനിയർ എൻടിആർ; പണം മുടക്കാൻ മൈത്രി മൂവി മേക്കേഴ്‌സ്
അതേസമയം, ടർബോയാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുൻ മാനുവൽ തോമസ് ആണ്. തെലുങ്ക് താരം സുനിൽ കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. നിലവിൽ ഒടിടിയിൽ സ്ട്രീം ചെയ്യുന്ന ചിത്രത്തിലെ കാർ ചെയ്സിംഗ് സീനുകൾക്ക് പ്രശംസ ഏറെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..