അടുത്ത 100 കോടിയോ? കളം പിടിക്കാൻ 'ടർബോ ജോസ്'; പണംവാരിയ 10 മമ്മൂട്ടി പടങ്ങൾ ഇതാ..

By Web Team  |  First Published Apr 20, 2024, 4:11 PM IST

ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മമ്മൂട്ടി പടം ഭീഷ്മപർവ്വം ആണ്


പീക്ക് ലെവലിൽ നിൽക്കുകയാണ് മലയാള സിനിമ. ഇറങ്ങിയ പടങ്ങളെല്ലാം സൂപ്പർ ഹിറ്റും ബ്ലോസ് ബസ്റ്ററും അടിച്ച് മുന്നേറുന്ന കാഴ്ചയാണ് സമീപകാലത്ത് മോളിവുഡ് കാണുന്നത്. അന്യം നിന്ന പല കോടി ക്ലബ്ബുകളും ഇന്ന് മലയാള സിനിമ തങ്ങളുടെ കയ്യിലാക്കി കഴിഞ്ഞിരിക്കുകയാണ്. ഈ കൂട്ടത്തിലേക്ക് വരാനിരിക്കുന്ന സിനിമകളിൽ ഒന്നാണ് ടർബോ. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ- കോമഡി ചിത്രത്തിന്റെ നായകൻ മമ്മൂട്ടി ആണ് എന്നത് ശ്രദ്ധേയമാണ്. 

നിലവിൽ മലയാള സിനിമയിൽ ബോക്സ് ഓഫീസ് ഹിറ്റ് അടിച്ചിരിക്കുന്നത് സൂപ്പർ താരങ്ങളുടേത് അല്ലാത്ത സിനിമകളാണ്. അക്കൂട്ടത്തിലേക്ക് ആണ് ടർബോ എത്തുന്നത്. എല്ലാം ഒത്തുവന്നാൽ നിലവിലെ ഒരു പെർഫോമൻസ് വച്ച് 100കോടി ക്ലബ്ബിലും കടക്കാൻ സാധ്യതയുള്ള സിനിമ കൂടിയാണിതെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. വൈശാഖ്  ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. 

Latest Videos

undefined

ടർബോ ജൂൺ 13ന് തിയറ്ററുകളിൽ വരാനിരിക്കെ മമ്മൂട്ടിയുടേതായി പണംവാരിയ പത്ത് സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. അവസാനം റിലീസ് ചെയ്ത പത്ത് സിനിമകളും അവയുടെ കളക്ഷനുമാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. ഇത് പ്രകാരം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മമ്മൂട്ടി പടം ഭീഷ്മപർവ്വം ആണ്. 88.1കോടിയാണ് ചിത്രത്തിന്റെ ആകെ ​ഗ്രോസ് കളക്ഷൻ. 

ഭ്രമയു​ഗം - 58.8 കോടി 
കാതൽ ദ കോർ - 15 കോടി 
കണ്ണൂർ സ്ക്വാഡ് -  83.65 കോടി 
ക്രിസ്റ്റഫർ - 11.25 കോടി 
നൻപകൽ നേരത്ത് മയക്കം - 10.2 കോടി 
റോഷാക്ക് - 39.5 കോടി 
സിബിഐ 5 - 36.5 കോടി 
ഭീഷ്മപർവ്വം - 88.1 കോടി 
ഒൺ - 15.5 കോടി 
ദ പ്രീസ്റ്റ് - 28.45 കോടി 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!