2024 മെയ് 23ന് റിലീസ് ചെയ്ത ചിത്രമാണ് ടർബോ.
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി റിലീസ് ചെയ്ത മാസ് ആക്ഷൻ എന്റർടെയ്നർ. ഇതായിരുന്നു ടർബോ എന്ന വൈശാഖ് ചിത്രത്തിലേക്ക് സിനിമാസ്വാദകരെ ആകർക്ഷിച്ച പ്രധാന ഘടകം. ടർബോ ജോസ് എന്ന നാട്ടും പുറത്തുകാരൻ ജീപ്പ് ഡ്രൈവറായി മമ്മൂട്ടി സ്ക്രീനിൽ എത്തിയപ്പോൾ ആരാധക പ്രീയവും പ്രശംസയും ഒരുപോലെ നേടി. റിലീസ് ചെയ്ത് രണ്ട് മാസത്തിനിപ്പുറം ടർബോ ഒടിടിയിൽ എത്തിയതിന് പിന്നാലെ ചിത്രം നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളും പുറത്തുവരികയാണ്.
സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് ആണ് ടർബോയുടെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ഇതുപ്രകാരം കേരളത്തിൽ നിന്നും 36 കോടി രൂപയാണ് ടർബോ നേടിയിരിക്കുന്നത്. റസ്റ്റ് ഓഫ് ഇന്ത്യ അഞ്ച് കോടി, ഡൊമസ്റ്റിക് ഗ്രോസ് നാൽപത്തി ഒന്ന് കോടിയും നേടി. യുഎഇ, ജിസിസി എന്നിവിടങ്ങളിൽ നിന്നായി 25.7 കോടി രൂപയാണ് ടർബോ കളക്ട് ചെയ്തത്. ബാക്കി വിദേശ രാജ്യങ്ങളിൽ നിന്നും 6.3കോടിയും നേടി. അങ്ങനെ ആകെ ഓവർസീസ് കളക്ഷൻ മുപ്പത്തി രണ്ട് കോടിയാണ്. ആഗോളതലത്തിൽ 73 കോടിയും മമ്മൂട്ടി ചിത്രം സ്വന്തമാക്കി. അതേസമയം, 70 കോടി വരെ ചിത്രം നേടിയെന്ന് നേരത്തെ ഔദ്യോഗികമായി അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
2024 മെയ് 23ന് റിലീസ് ചെയ്ത ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനി ആയിരുന്നു നിർമാണം. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ പ്രൊഡക്ഷനും ആദ്യ ആക്ഷൻ സിനിമയും കൂടിയായിരുന്നു ഇത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതിയ ചിത്രത്തിൽ കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും തെലുങ്ക് താരം സുനിലും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
വയനാടിന് കൈത്താങ്ങ്; ദുരിതാശ്വാസ നിധിയിൽ പണം കൈമാറി 'ഒരു അന്വേഷണത്തിന്റെ തുടക്കം' ടീം
കബീർ ദുഹാൻ സിംഗ്, അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കർ, ശബരീഷ് വർമ്മ തുടങ്ങിയവരും ടർബോയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇതിനിടെ ചിത്രത്തിന്റെ അറബിക് വെർഷൻ തിയറ്ററുകിൽ പ്രദർശനം തുടരുകയാണ്. ടർബോയുടെ 23.5 കോടി രൂപയാണ് ടർബോയുടെ ബജറ്റ് എന്ന് നേരത്തെ വൈശാഖ് വെളിപ്പെടുത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..