മെയ്യഴകൻ ശരിക്കും നേടിയതിന്റെ കണക്കുകള്‍.
തമിഴകത്തിന്റെ കാര്‍ത്തി നായകനായി വന്ന ചിത്രമാണ് മെയ്യഴകൻ. അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടായിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കാര്‍ത്തിയുടെ മെയ്യഴകൻ സിനിമയുടെ ഫൈനല്‍ കളക്ഷൻ സാക്നില്‍ക് പുറത്തുവിട്ടു.
മെയ്യഴകൻ ആകെ ആഗോളതലത്തില്‍ 51 കോടി രൂപയിലധികം നേടിയപ്പോള്‍ മികച്ച അഭിപ്രായവും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രമായതിനാല്‍ മികച്ച ലാഭം നേടിയെന്നാണ് റിപ്പോര്‍ട്ട്. ഒരു ഫീല്‍ ഗുഡ് എന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെട്ടത്. സി പ്രേം കുമാര്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ച് ശ്രീ ദിവ്യ, സ്വാതി, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്‍ജിനി, കരുണാകരൻ, ഇളവരശ് എന്നിവരും കഥാപാത്രങ്ങളായപ്പോള്‍ നിര്‍മാണം നടൻ കാര്‍ത്തിയുടെ സഹോദരനും താരവുമായി സൂര്യയുമാണ് എന്ന പ്രത്യേകതയും ഉണ്ട്..
കാര്‍ത്തിയുടെ ഹിറ്റായ സര്‍ദാറിന് രണ്ടാം ഭാഗം ഒരുങ്ങുന്നുമുണ്ട്. മലയാളത്തിന്റെ രജിഷാ വിജയൻ രണ്ടാം ഭാഗത്തിലും ഉണ്ടാകും എന്ന് പ്രഖ്യാപിച്ചത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സര്‍ദാറില്‍ നടി രജിഷ വിജയന്റെ കഥാപാത്രം മരിച്ചിരുന്നു. രണ്ടിലും രജിഷാ വിജയനുണ്ടെന്നതിന്റെ കൗതുകത്തിലാണ് ചിത്രത്തിന്റെ ആരാധകര്‍.
സംവിധായകൻ പി എസ് മിത്രന്റെ ചിത്രമായ 'സര്‍ദാറി'ല്‍ കാര്‍ത്തി ഒരു സ്‍പൈ കഥാപാത്രമായിട്ടായിരുന്നു വേഷമിട്ടത്. വ്യത്യസ്‍ത ഗെറ്റപ്പുകളിൽ വേഷമിട്ട കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു. കാർത്തിക്ക് പുറമേ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്‍ണൻ സ്വാമിനാഥൻ, വിജയ് വരദരാജ് എന്നിവരും ഉണ്ട്. പി ശിവപ്രസാദ് ആണ് സര്‍ദാര്‍ ചിത്രത്തിന്റെ കേരള പിആർഒ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക