റിലീസ് ചെയ്ത ആദ്യ ദിവസം ഇന്ത്യയിൽ നിന്നും 5.25 കോടിയാണ് സീതാ രാമം നേടിയത്.
മൂന്ന് ദിവസം മുൻപാണ് ദുൽഖർ സൽമാൻ(Dulquer Salmaan) നായകനായി എത്തിയ 'സീതാ രാമം' റിലീസ് ചെയ്തത്. 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രമായി ദുൽഖർ നിറഞ്ഞാടിയ ചിത്രം സംവിധാനം ചെയ്തത് ഹനു രാഘവപുടിയാണ്. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് ദുൽഖർ.
ഓഗസ്റ്റ് 5ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസം കൊണ്ട് നേടിയത് 25 കോടിയാണ്. ആഗോള ബോക്സ് ഓഫീസ് റിപ്പോർട്ടാണിത്. 'ഇത് നിങ്ങളുടെ സ്നേഹം മാത്രമാണ്', എന്ന് കുറിച്ചു കൊണ്ടാണ് ദുൽഖർ ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് താരത്തിനും ചിത്രത്തിനും ആശംസകളുമായി രംഗത്തെത്തിയത്.
റിലീസ് ചെയ്ത ആദ്യ ദിവസം ഇന്ത്യയിൽ നിന്നും 5.25 കോടിയാണ് സീതാ രാമം നേടിയത്. യു എസ് പ്രീമിയറുകളിൽ നിന്നടക്കം 21,00,82 ഡോളർ (1.67 കോടിയിലേറെ) ആണ് ആദ്യദിനം ചിത്രം കരസ്ഥമാക്കിയത്. യുഎസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള താരം എന്ന റെക്കോർഡും ദുൽഖർ കരസ്ഥമാക്കിയിട്ടുണ്ട്.
അതേസമയം, ടോളിവുഡില്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാനിരിക്കെ വീക്കെന്‍ഡ് റിലീസില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് സീതാ രാമം. തമിഴിലെ മുന്‍നിര താരങ്ങളായ വിക്രം, പ്രഭുദേവ, കാര്‍ത്തി, വിശാല്‍, എസ്. ജെ സൂര്യ എന്നിവരുടെ ചിത്രങ്ങള്‍ ഈ വാരം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഇതിനിടെയാണ് ദുൽഖർ ചിത്രം തമിഴ്‌നാട്ടില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്.
മൃണാൾ താക്കൂർ ആണ് സീത എന്ന നായിക വേഷം കൈകാര്യം ചെയ്തത്. രശ്‍മിക മന്ദാന, സുമന്ത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടി. നിർമ്മാതാക്കൾ: അശ്വിനി ദത്ത്, ബാനർ: സ്വപ്‍ന സിനിമ, അവതരിപ്പിക്കുന്നത്: വൈജയന്തി മൂവീസ്, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു, കലാസംവിധാനം: വൈഷ്‍ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ, കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം, പിആർഒ: ആതിര ദിൽജിത്.
Sita Ramam : തമിഴ്‌നാട്ടിലും ദുല്‍ഖറിന്റെ തേരോട്ടം; വീക്കെന്‍ഡ് റിലീസില്‍ ഒന്നാമതായി 'സീതാ രാമം'