ആദ്യദിനം 1.55 കോടി; പിന്നീട് സൂക്ഷ്മദര്‍ശിനിക്ക് എന്ത് സംഭവിച്ചു? ഇതുവരെ ചിത്രം എത്ര നേടി ?

By Web Team  |  First Published Dec 3, 2024, 10:27 AM IST

നവംബർ 22ന് ആയിരുന്നു സൂക്ഷ്മദര്‍ശിനി റിലീസ് ചെയ്തത്.


മീപകാല മലയാള സിനിമയിൽ കണ്ടുവരുന്നൊരു ട്രെന്റാണ് മൗത്ത് പബ്ലിസിറ്റിയിലൂടെ വിജയം നേടുന്ന ചിത്രങ്ങൾ. ഇത്തരം സിനിമകൾ മുൻവിധികളെ ഒന്നാകെ തകർത്തെറിഞ്ഞുള്ള പ്രകടനം ബോക്സ് ഓഫീസിൽ അടക്കം കാഴ്ചവച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിൽ എത്തിയ സിനിമയാണ് സൂക്ഷ്മദര്‍ശിനി. ബേസിൽ ജോസഫും നസ്രിയയും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം ആദ്യദിനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

നവംബർ 22ന് ആയിരുന്നു സൂക്ഷ്മദര്‍ശിനി റിലീസ് ചെയ്തത്. ആദ്യദിനം മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ 1.55 കോടി നേടിയിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് ഇതുവരെ ചിത്രം നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 41.30 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. 

Latest Videos

കേരളത്തിൽ നിന്നുമാത്രം 18.50 കോടിയോളം രൂപ സൂക്ഷ്മദര്‍ശിനി സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിൽ നിന്നും 4.75 കോടിയും ഓവർസീസിൽ നിന്നും 18.05 കോടിയും ചിത്രം സ്വന്തമാക്കി കഴിഞ്ഞു. ആദ്യദിനം 1.55 കോടി കളക്ഷൻ നേടിയ സൂക്ഷ്മദര്‍ശിനി, 3.04 കോടി, 4 കോടി, 1.65 എന്നിങ്ങനെയായിരുന്നു ഫസ്റ്റ് മൺണ്ടേ വരെ ചിത്രം നേടിയത്. 

'നായയ്ക്ക് കെടച്ച നാഗൂർ ബിരിയാണി'; നയൻതാരയുമായുള്ള പ്രണയത്തിൽ വിഘ്നേഷ് ശിവൻ കേട്ട പരിഹാസം

undefined

ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയ ചിത്രം, ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളിലാണ് നിർമിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!