മികച്ച മൗത്ത് പബ്ലിസിറ്റി കിഷ്‍കിന്ധാ കാണ്ഡത്തിന് ലഭിക്കുന്നുണ്ട്.
ആസിഫ് അലി നായകനായി എത്തിയ 'കിഷ്‍കിന്ധാ കാണ്ഡം' ആണ് ഇപ്പോൾ മലയാള സിനിമാ ലോകത്തെ ചർച്ചാ വിഷയങ്ങളിൽ ഒന്ന്. പ്രേക്ഷകരെ ഒന്നാകെ പരിപൂർണമായി തൃപ്തിപ്പെടുത്തിയ സിനിമ എന്നാണ് കിഷ്‍കിന്ധാ കാണ്ഡത്തെ കുറിച്ച് റിവ്യൂവർന്മാർ പറയുന്നത്. അത് അന്വർത്ഥമാക്കുന്ന പ്രകടനാണ് സിനിമ നടത്തിയതും. അപ്പു പിള്ളയുടെയും അയാളുടെ മകൻ അജയചന്ദ്രന്റെയും കഥ പറഞ്ഞ ചിത്രം പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തുന്ന ത്രില്ലറാണ്. ഓരോ സിനിമ കഴിയുമ്പോഴും തന്നിലെ നടനെ പുതുക്കി കൊണ്ടിരിക്കുന്ന ആസിഫിന്റെ പ്രകടനം പ്രശംസനീയമാണ്.
ഓണം റിലീസായി സെപ്റ്റംബർ 12നാണ് കിഷ്‍കിന്ധാ കാണ്ഡം റിലീസ് ചെയ്തത്. മുൻവിധികളെ മാറ്റി മറിച്ചുള്ള പ്രകടനമാണ് ചിത്രം ആദ്യദിനം മുതൽ കാഴ്ചവച്ചത്. പ്രേക്ഷക- നിരൂപക പ്രശംസകൾക്ക് ഒപ്പം തന്നെ ബോക്സ് ഓഫീസിലും വലിയ മുന്നേറ്റം ആണ് ഓരോ ദിവസം കഴിയുന്തോറും കിഷ്‍കിന്ധാ കാണ്ഡം കാഴ്ചവയ്ക്കുന്നത്. ഈ അവസരത്തിൽ ഇതുവരെ ചിത്രം നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
ട്രിപ്പിളടിച്ച് ഇരട്ടി സ്ട്രോങ്ങായി ടൊവിനോ, തിരുവോണ നാളിലും പാണംവാരി എആർഎം; 112 എക്സ്ട്രാ ഷോസ്
പ്രമുഖ എന്റർടെയ്ൻമെന്റ് സൈറ്റായ സാക്നിൽകിന്റെ റിപ്പോർട്ട് പ്രകാരം 4.45 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. നാല് ദിവസത്തെ കളക്ഷനാണ് ഇത്. ഒന്നാം ദിവസം നാല്പത്തി അഞ്ച് ലക്ഷം രൂപയായിരുന്നു കിഷ്‍കിന്ധാ കാണ്ഡം നേടിയത്. രണ്ടാം ദിനം മുതൽ വലിയ പുരോഗതി കളക്ഷനിൽ ഉണ്ടായി. അറുപത്തി അഞ്ച് ലക്ഷം ആയിരുന്നു രണ്ടാം ദിന കളക്ഷൻ. മൂന്നാം ദിനം 1.35 കോടിയും നേടി. നാലാം ദിനമായ ഇന്നലെ രണ്ട് കോടി അടുപ്പിച്ച് ചിത്രം നേടിയെന്നും റിപ്പോർട്ടുണ്ട്. എന്തായാലും മികച്ച മൗത്ത് പബ്ലിസിറ്റി കിഷ്‍കിന്ധാ കാണ്ഡത്തിന് ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ കളക്ഷനിൽ വലിയൊരു മുന്നേറ്റം ചിത്രം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തലുകൾ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..