വരുന്നത് ജയറാമിന്‍റെ ഏറ്റവും മികച്ച ഓപണിം​ഗ്? അഡ്വാന്‍സ് ബുക്കിംഗിലൂടെ 'ഓസ്‍ലര്‍' ഇതുവരെ നേടിയത്

By Web Team  |  First Published Jan 10, 2024, 5:01 PM IST

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം


കാലത്തിനൊപ്പം മാറുന്ന പ്രേക്ഷകാഭിരുചികള്‍ക്കനുസരിച്ച് സഞ്ചരിക്കുക എന്നത് ഏത് സിനിമാതാരവും നേരിടുന്ന വെല്ലുവിളിയാണ്. അതില്‍ വിജയിക്കുന്നവരാണ് ജനപ്രീതിയും വിജയങ്ങളുമൊക്കെ തുടരുന്നത്. മലയാളി സിനിമാപ്രേമികള്‍ അത്തരത്തില്‍ ആഗ്രഹിക്കുന്ന തിരിച്ചുവരവുകളിലൊന്നാണ് ജയറാമിന്‍റേത്. മിഥുന്‍ മാനുവല്‍ തോമസ് ചിത്രം ഓസ്‍ലറിലൂടെ അത് സംഭവിക്കുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. നാളെ തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ ആ പ്രതീക്ഷ ഉണ്ടാക്കുന്നതാണ്.

പ്രമുഖ ട്രാക്കര്‍മാരായ ഫ്രൈഡേ മാറ്റിനിയുടെ കണക്കനുസരിച്ച് ട്രാക്ക് ചെയ്ത 741 ഷോകളില്‍ നിന്ന് വിറ്റിരിക്കുന്നത് 35,740 ടിക്കറ്റുകളാണ്. ഇതില്‍ നിന്ന് ലഭിക്കുന്ന ഗ്രോസ് 55.83 ലക്ഷം രൂപയാണ്. ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്കാണ് ഇത്. മൂന്ന് മണി വരെയുള്ള തങ്ങളുടെ ട്രാക്കിംഗ് സംഖ്യകള്‍ വാട്ട് ദി ഫസ് പുറത്തുവിട്ടിട്ടുണ്ട്. 629 ഷോകളാണ് അവര്‍ ട്രാക്ക് ചെയ്തിരിക്കുന്നത്. അതില്‍ നിന്ന് വിറ്റത് 36,613 ടിക്കറ്റുകള്‍. കളക്ഷന്‍ 57.28 ലക്ഷം. ഇന്നലെ മാത്രമാണ് ചിത്രത്തിന്‍റെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചത്. വൈകിട്ടോടെയാണ് ഏതാണ് എല്ലാ റിലീസ് സെന്‍ററുകളിലെയും ടിക്കറ്റുകള്‍ ലഭ്യമായി തുടങ്ങിയത്.

Latest Videos

ഒരു ജയറാം ചിത്രത്തെ സംബന്ധിച്ച് മികച്ച ബുക്കിംഗ് ആണിത്. ഈ ചിത്രത്തിന് മേലുള്ള പ്രേക്ഷകപ്രതീക്ഷ വ്യക്തമാക്കുന്നതാണ് ബുക്കിംഗ്. ആദ്യ ഷോകള്‍ക്ക് ഇപ്പുറം ഉണ്ടാവുന്ന അഭിപ്രായം പോസിറ്റിവ് ആണെങ്കില്‍ ചിത്രം ബോക്സ് ഓഫീസില്‍ കുതിക്കും എന്നത് ഉറപ്പാണ്. മിഥുന്‍ മാനുവല്‍ തോമസിന്‍റെ അവസാന ചിത്രം അഞ്ചാം പാതിരാ തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ചിത്രമാണ്. ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ എത്തുന്ന ജയറാമിനൊപ്പം മമ്മൂട്ടിയുടെ അതിഥിവേഷവും സിനിമാപ്രേമികളുടെ ആവേശം ഇരട്ടിപ്പിക്കുന്ന ഘടകമാണ്. ഡോ. രണ്‍ധീര്‍ കൃഷ്ണനാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 

ALSO READ : 'അത് ഫോര്‍ അല്ല, സിക്സ്'; സ്വന്തം ടീമിനുവേണ്ടി യോഗി ബാബുവിനോടും സംഘത്തോടും തര്‍ക്കിച്ച് വിജയ്, വൈറല്‍ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!