ബജറ്റ് 6 കോടി? 'വാലിബനെ' തട്ടി വീണോ 'ഓസ്‍ലര്‍'? ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത്

By Web Team  |  First Published Jan 31, 2024, 7:06 PM IST

ജനുവരി 11 ന് തിയറ്ററുകളിലെത്തിയ ചിത്രം


മലൈക്കോട്ടൈ വാലിബന്‍ എത്തുന്നതിന് മുന്‍പ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ച സൃഷ്ടിച്ച ചിത്രമായിരുന്നു ജയറാം ടൈറ്റില്‍ കഥാപാത്രമായെത്തിയ അബ്രഹാം ഓസ്‍ലര്‍. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്‍റെ സംവിധാനത്തില്‍ ജയറാം വേറിട്ട വേഷത്തില്‍ എത്തുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. ഒപ്പം മമ്മൂട്ടി അതിഥിവേഷത്തില്‍ എത്തുമെന്ന പ്രതീക്ഷയും ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകമാണ്. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം വിജയമാണോ? ഇപ്പോഴിതാ ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് നേടിയ സംഖ്യ സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

ജനുവരി 11 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ആദ്യ ഷോകള്‍ക്ക് ഇപ്പുറം ഭേദപ്പെട്ട അഭിപ്രായം നേടിയ ചിത്രം 16 ദിവസം കൊണ്ട് 36.65 കോടി നേടിയതായാണ് കണക്കുകള്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള ആകെ കളക്ഷനാണ് ഇത്. ചിത്രത്തിന്‍റെ ബജറ്റ് 6 കോടി ആയിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംഖ്യകള്‍ യാഥാര്‍ഥ്യമെങ്കില്‍ നിര്‍മ്മാതാവിന് മികച്ച ലാഭം നേടിക്കൊടുത്ത ചിത്രമായി മാറിക്കഴിഞ്ഞു ഓസ്‍ലര്‍.

Latest Videos

undefined

2022 ല്‍ പുറത്തെത്തിയ മകള്‍ എന്ന ചിത്രത്തിന് ശേഷം ജയറാം നായകനായെത്തിയ ചിത്രമാണിത്. ഇതര ഭാഷകളില്‍ സജീവമായ ജയറാം, മലയാളത്തില്‍ ഇനി ശ്രദ്ധേയ സിനിമകള്‍ മാത്രമേ കമ്മിറ്റ് ചെയ്യൂ എന്ന തീരുമാനത്തിലായിരുന്നു. വ്യക്തിജീവിതത്തില്‍ ചില കടുത്ത അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ള പൊലീസ് ഓഫീസറാണ് ചിത്രത്തിലെ ജയറാമിന്‍റെ കഥാപാത്രം. വിഷാദരോഗിയാണ് അദ്ദേഹം. ഇയാള്‍ക്ക് മുന്നിലേക്ക് ഒരു ശ്രദ്ധേയ കേസ് എത്തുന്നിടത്താണ് അബ്രഹാം ഓസ്‍ലര്‍ കഥ പറഞ്ഞുതുടങ്ങുന്നത്. മമ്മൂട്ടിയുടെ അതിഥിവേഷത്തിനും തിയറ്ററുകളില്‍ വലിയ കൈയടിയാണ് ലഭിച്ചത്.

ALSO READ : 'അദ്ദേഹത്തോട് മുന്‍പും കഥകള്‍ പറഞ്ഞിട്ടുണ്ട്'; മോഹന്‍ലാലുമായി ഇതുവരെ സിനിമ നടക്കാതിരുന്നതിന് കാരണം പറഞ്ഞ് ലിജോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!