'മണ്‍ഡേ ടെസ്റ്റ്' ഞായറാഴ്ചയേ പാസ്സായി ആടുജീവിതം; ബോക്സ് ഓഫീസില്‍ ഇത് അപൂര്‍വ്വത, കണക്കുകള്‍

By Web Team  |  First Published Mar 31, 2024, 11:03 PM IST

ആദ്യ നാല് ദിനങ്ങള്‍ കൊണ്ടുതന്നെ ബോക്സ് ഓഫീസില്‍ 50 കോടി നേടിയിരുന്നു


മലയാള സിനിമയെ സംബന്ധിച്ച് നല്ല വര്‍ഷമാണ് 2024. മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ ഒരു പിടി ഹിറ്റ് ചിത്രങ്ങളാണ് മലയാളത്തില്‍ പിറന്നിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഈ വര്‍ഷം ഏറ്റവുമധികം ഹിറ്റ് സിനിമകള്‍ സംഭവിച്ചിരിക്കുന്നതും മലയാളത്തില്‍ ആയിരിക്കും. ആ നിരയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ ചിത്രം മലയാളികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ നാല് ദിനങ്ങള്‍ കൊണ്ടുതന്നെ ബോക്സ് ഓഫീസില്‍ 50 കോടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം നേടുന്ന ജനപ്രീതി എന്തെന്ന് വെളിവാക്കുന്ന മറ്റൊരു കണക്ക് കൂടി പുറത്തെത്തിയിരിക്കുകയാണ്. 

ഒരു സിനിമ റിലീസ് ആയതിന് ശേഷം ബോക്സ് ഓഫീസില്‍ അത് നേടുന്ന ആദ്യ പരീക്ഷ ആദ്യ തിങ്കളാഴ്ചത്തെ തിയറ്റര്‍ ഒക്കുപ്പന്‍സിയിലാണ്. വാരാന്ത്യ ദിനങ്ങള്‍ക്ക് ശേഷമെത്തുന്ന ആദ്യ പ്രവര്‍ത്തിദിനം എന്നതാണ് അതിന് കാരണം. അതിനാല്‍ത്തന്നെ ആദ്യ തിങ്കളാഴ്ച ഒരു ചിത്രം നേടുന്ന കളക്ഷന്‍ എത്ര, ഞായറാഴ്ചത്തേതില്‍ നിന്ന് സംഭവിച്ച ഡ്രോപ്പ് എത്ര എന്നതൊക്കെ ഒരു സിനിമയുടെ ജനപ്രീതിയുടെ അളവുകോലുകളായി മാറാറുണ്ട്. ഇപ്പോഴിതാ തിങ്കളാഴ്ച ആരംഭിക്കുന്നതിന് മുന്‍പേ ആ ദിവസത്തേക്കുള്ള അഡ്വാന്‍സ് ബുക്കിംഗിലൂടെ ആടുജീവിതം നേടിയ സംഖ്യ ചര്‍ച്ചയാവുകയാണ്.

Latest Videos

undefined

ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ വാട്ട് ദി ഫസിന്‍റെ കണക്ക് പ്രകാരം ചിത്രം തിങ്കളാഴ്ചത്തെ അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയ തുക 1.63 കോടിയാണ്. ഇന്ന് വൈകിട്ട് 3.46 ന് അവര്‍ പുറത്തുവിട്ട കണക്കാണ് ഇത്. അതായത് ഫൈനല്‍ കണക്ക് ഇതിനേക്കാള്‍ ഏറെ മുകളിലായിരിക്കും. അതേസമയം ഞായറാഴ്ച കൂടി ചേര്‍ത്തുള്ള ചിത്രത്തിന്‍റെ ആദ്യ വാരാന്ത്യ കളക്ഷന്‍ എത്രയാവുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് അണിയറക്കാര്‍.

ALSO READ : 'ഇന്ത്യയിൽ 7 ഭാഷകളിൽ 58 സീസണുകൾ, പക്ഷേ അതും മലയാളത്തിനുതന്നെ കിട്ടി'; ബിഗ് ബോസിൽ നിരാശ പങ്കുവച്ച് മോഹന്‍ലാൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!